വടകര: സെറിബ്രൽ പാൾസി രോഗത്തോട് പടപൊരുതി ബിരുദം നേടിയ യുവ കവി കൂടിയായ അഖിൽ രാജിന് കെ.കെ രമ എം.എൽ.എ ഒരുക്കുന്ന ഹോം ലൈബ്രറിയിലേക്ക് ഗ്രാമം യു.എ. ഇ പുസ്തങ്ങൾ നൽകി. അഖിൽ രാജിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ കെ.കെ രമ എം.എൽ.എ, ഗ്രാമം സാരഥികളായ രമേശ് കുറ്റിയേരി, ഇ.കെ പ്രദീപ്കുമാർ, ബാലകൃഷ്ണൻ ഇരിങ്ങൽ, മനു വാണിയശേരി, ഇ.കെ വത്സരാജ്, ബിജു.ആർ ഒഞ്ചിയം, ബാബു ഒഞ്ചിയം, സജില എന്നിവർ പങ്കെടുത്തു. അഖിൽ രാജിന് പുസ്തക പ്രസാധകരുടെ സൈറ്റുകളിൽ നിന്ന് നോവലുകളും കഥകളും കേൾക്കാൻ ടാബ്ലറ്റും ഹെഡ്സെറ്റും അടങ്ങുന്ന സംവിധാനം ഉടൻ എത്തിക്കുമെന്നും ഗ്രാമം പ്രവർത്തകർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |