കോഴിക്കോട് :ഐ.ടി, ഐ.ടി അനുബന്ധ മേഖലയിലെ സംരംഭകർക്കും ജീവനക്കാർക്കുമായി രൂപീകരിച്ച ക്ഷേമനിധിയുടെ ജില്ലാതല അംഗത്വ വിതരണ ഉദ്ഘാടനം സി.ഐ.ടി.യു ഹാളിൽ കെ.എം.സച്ചിൻദേവ് എം.എൽ.എ നിർവ്വഹിച്ചു. അംഗത്വ ഫോറം സി. സരിത, ഇ. ജിതിൻരാജ്, സുനിലത ഉള്ള്യേരി, ഷീജു കടലുണ്ടി, എം. രതീഷ് എന്നിവർ ഏറ്റുവാങ്ങി.
അസോസിയേഷൻ ഒഫ് ഐ.ടി എംപ്ലോയീസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.ഡി.ജയൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ചിറക്കൽ റസിയാബി, സൂരജ് വടകര, നസീർ കൊടുവള്ളി, റോഷൻ ബാബു എരഞ്ഞിക്കൽ, വിനോദൻ പയ്യോളി എന്നിവർ സംസാരിച്ചു. ശ്യാംസുന്ദർ ബിജോയ് അദ്ധ്യക്ഷനായിരുന്നു. അസോസിയേഷൻ ഒഫ് ഐ.ടി എംപ്ലോയീസ് ജില്ലാ സെക്രട്ടറി എം.കെ. ഹെഗൽ സ്വാഗതവും ഷാജി എകരൂൽ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |