SignIn
Kerala Kaumudi Online
Wednesday, 20 October 2021 12.35 PM IST

ഇന്ത്യൻ ക്രിക്കറ്റ് ഷെഡ്യൂളായി

indian-cricket

കിവീസ്,വിൻഡീസ്,ലങ്ക, ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ടീമുകൾ ഇന്ത്യൻ പര്യടനത്തിനെത്തുന്നു

മുംബയ് : ഈ സീസണിൽ ഇന്ത്യ ആതിഥ്യം വഹിക്കുന്ന ക്രിക്കറ്റ് മത്സരങ്ങളുടെ ഷെഡ്യൂൾ പ്രഖ്യാപിച്ച് ബി.സി.സി.ഐ. ഈ വർഷാവസാനവും അടുത്ത വർഷം ആദ്യവുമായി ന്യൂസിലാൻഡ്, വെസ്റ്റിൻഡീസ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക ടീമുകളാണ് ഇന്ത്യയിലേക്ക് എത്തുന്നത്. നാലു ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും 14 ട്വന്റി-20കളുമാണ് ഈ ടീമുകൾക്കെതിരെ ഇന്ത്യ കളിക്കുക. ന്യൂസിലാൻഡിനും ലങ്കയ്ക്കുമെതിരെയാണ് ടെസ്റ്റ് മത്സരങ്ങൾ.

നവംബർ ഡിസംബർ മാസങ്ങളിലായി ന്യൂസിലാൻഡുമായി ട്വന്റി-20കളും ടെസ്റ്റും നടക്കും. ഫെബ്രുവരിയിൽ വിൻഡീസുമായി ഏകദിനങ്ങളും ട്വന്റി-20കളും. ഇതിലെ അവസാന ട്വന്റി-20യാണ് തിരുവനന്തപുരത്തിന് അനുവദിച്ചിരിക്കുന്നത്. ഫെബ്രുവരി അവസാനത്തോടെയെത്തുന്ന ലങ്കയുമായി ടെസ്റ്റ്,ട്വന്റി-20 പരമ്പരകൾ നടക്കും. അടുത്ത വർഷം ജൂണിൽ ട്വന്റി-20 പരമ്പരയ്ക്കായാണ് ദക്ഷിണാഫ്രിക്ക എത്തുന്നത്.

ആദ്യം കിവികൾ

യു.എ.ഇയിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പിന് ശേഷമാണ് ന്യൂസിലാൻഡ് ഇന്ത്യയിലെത്തുന്നത്.നവംബർ 17 മുതൽ 21 വരെ മൂന്ന് ട്വന്റി-20കളുടെ പരമ്പരയോടെയാണ് ന്യൂസിലാൻഡിന്റെ ഇന്ത്യൻ പര്യടനം ആരംഭിക്കുക. ജയ്പുർ, റാഞ്ചി, കൊൽക്കത്ത എന്നിവിടങ്ങളിലായാണ് ട്വന്റി-20 മത്സരങ്ങൾ. തുടർന്ന് നവംബർ 25 മുതൽ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് കാൻപുരിൽ നടക്കും. ഡിസംബർ മൂന്നു മുതൽ മുംബ‌യ്‌യിലാണ് രണ്ടാം ടെസ്റ്റ്. 2016നുശേഷം ഇതാദ്യമായാണ് ന്യൂസീലൻഡ് ടെസ്റ്റ് മത്സരങ്ങൾക്കായി ഇന്ത്യയിലെത്തുന്നത്.

ഫെബ്രുവരിയിൽ വിൻഡീസ്

ന്യൂസിലാൻഡ് മടങ്ങിയ ശേഷം വെസ്റ്റിൻഡീസ് മൂന്നു വീതം ഏകദിനങ്ങളുടെയും ട്വന്റി-20കളുടെയും പരമ്പരയ്ക്കായിഎത്തും. ഫെബ്രുവരി ആറിനും 12നുമിടയിൽ അഹമ്മദാബാദ്, ജയ്പുർ, കൊൽക്കത്ത എന്നിവിടങ്ങളിലാണ് ഏകദിനങ്ങൾ. ട്വന്റി-20 മത്സരങ്ങൾ ഫെബ്രുവരി 15, 18, 20 തീയതികളിലായി കട്ടക്ക്, വിശാഖപട്ടണം, തിരുവനന്തപുരം എന്നിവിടങ്ങളിൽ നടക്കും.

പിന്നാലെ ലങ്ക

ശ്രീലങ്കയുടെ ഇന്ത്യൻ പര്യടനവും ഫെബ്രുവരിയിലാണ് തുടങ്ങുക.രണ്ട് ടെസ്റ്റുകളും മൂന്ന് ട്വന്റി-20കളും അവർ കളിക്കും. ആദ്യ ടെസ്റ്റ് ഫെബ്രുവരി 25 മുതൽ ബെംഗളൂരുവിൽ നടക്കും. രണ്ടാം ടെസ്റ്റ് മാർച്ച് അഞ്ച് മുതൽ മൊഹാലിയിലാണ്. മാർച്ച് 13ന് ആദ്യ ട്വന്റി-20 മത്സരവും മൊഹാലിയിൽ നടക്കും. മാർച്ച് 15, 18 തീയതികളിലായി രണ്ടും മൂന്നും ട്വന്റി-20കൾ ധർമ്മശാലയിലും ലക്‌നൗവിലുമായി നടക്കും.

ജൂണിൽ ദക്ഷിണാഫ്രിക്ക

അഞ്ച് ട്വന്റി-20 മത്സരങ്ങളുടെ പരമ്പരയ്ക്കായി ദക്ഷിണാഫ്രിക്ക ജൂണിലാണെത്തുക. ജൂൺ 9 മുതൽ 19 വരെ ചെന്നൈ, ബെംഗളൂരു, നാഗ്‌പുർ, രാജ്കോട്ട്, ന്യൂഡൽഹി എന്നിവിടങ്ങളിലാണ് മത്സരങ്ങൾ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, INDIAN CRICKET
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.