SignIn
Kerala Kaumudi Online
Thursday, 25 April 2024 9.39 AM IST

പ്ളസ് വൺ ആദ്യ അലോട്ട്മെന്റ് നാളെ

p

തിരുവനന്തപുരം: പ്ളസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് നാളെ പ്രസിദ്ധീകരിക്കും. 23ന് രാവിലെ 9 മുതൽ ഒക്ടോബർ ഒന്നു വരെ പ്രവേശനം നേടാം.

www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ Click for Higher Secondery Admission എന്ന ലിങ്കിലൂടെ അഡ്മിഷൻ സൈറ്റിൽ പ്രവേശിച്ച് Candidate Login-SWS ലോഗിൻ ചെയ്താൽ First Allot Results കിട്ടും.

അലോട്ട്മെന്റ് ലഭിച്ചവർ രക്ഷാകർത്താവിനൊപ്പം നിശ്ചിത തീയതിയിൽ സ്കൂളുകളിൽ ഹാജരാകണം. ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. Fee Payment എന്ന ലിങ്കിലൂടെ ഓൺലൈനായി ഫീസ് അടയ്ക്കാം. മറ്റ് ഓപ്ഷനുകളിൽ അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് ഇഷ്ടാനുസരണം താത്കാലിക പ്രവേശനമോ, സ്ഥിരം പ്രവേശനമോ നേടാം. താത്കാലിക പ്രവേശനത്തിന് ഫീസടയ്ക്കേണ്ടതില്ല. അലോട്ട്മെന്റ് ലഭിച്ചിട്ടും താത്കാലിക പ്രവേശനം നേടാത്തവരെ തുടർന്ന് പരിഗണിക്കില്ല.

സ്പാേർട്സ് ക്വാട്ട

സ്പാേർട്സ് ക്വാട്ട അലോട്ട്മെന്റും നാളെ പ്രസിദ്ധീകരിക്കും. അതിന്റെ വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റിലെ Candidate Login-Sportsൽ Sports Results എന്ന ലിങ്കിൽ ലഭിക്കും. സ്പോർട്സ് ക്വാട്ട അഡ്മിഷൻ 25,29 തീയതികളിൽ നടക്കും.

ഇനിയും അവസരം

ഇതുവരെ അപേക്ഷിക്കാത്തവർക്ക് രണ്ടാമത്തെ അലോട്ട്മെന്റിനു ശേഷം സപ്ളിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷ സമർപ്പിക്കാം. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതു മൂലവും ഫൈനൽ കൺഫർമേഷൻ നൽകാത്തവർക്കും അലോട്ട്മെന്റിന് പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ളിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷ സമർപ്പിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PLUS ONE STUDENT KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.