SignIn
Kerala Kaumudi Online
Friday, 19 April 2024 7.12 AM IST

സ്കൂൾ ബെൽ മുഴങ്ങും മുമ്പേ ശുചീകരണത്തിന് മണിമുഴക്കം

bell

തൃശൂർ: സ്‌കൂൾ തുറക്കാൻ തീരുമാനമായതോടെ , പ്രാദേശിക പങ്കാളിത്തത്തോടെ ജനകീയ ഉത്സവമായി ശുചീകരണ പരിപാടി നടക്കും. ജില്ലാ പഞ്ചായത്തും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് കളിമുറ്റമൊരുക്കൽ എന്ന പേരിൽ നടത്തുന്ന പദ്ധതിയുടെ ഏകോപനച്ചുമതല ശുചിത്വമിഷനാണ്. വിദ്യാർത്ഥി യുവജന സംഘടനാ നേതാക്കളും അദ്ധ്യാപക സംഘടനാ നേതാക്കളും പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രചാരണപ്രവർത്തനങ്ങൾ ഏറ്റെടുക്കാനും ഒരുക്കങ്ങൾക്ക് നേതൃത്വം നൽകാനും ശുചിത്വമിഷൻ തയ്യാറായിക്കഴിഞ്ഞു. അതേസമയം കുട്ടികളെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കരുതെന്ന് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. ഒക്ടോബർ രണ്ടിനാരംഭിച്ച് എട്ടിന് സമാപിക്കുന്ന തരത്തിലാണ് ശുചീകരണ പ്രവർത്തനം ക്രമീകരിക്കുന്നത്.

കുടുംബശ്രീ, സാക്ഷരതാ മിഷൻ, ലൈബ്രറി കൗൺസിൽ, എൻ.എസ്.എസ്., കരിയർ ഗൈഡൻസ് മുതലായ സംവിധാനങ്ങളും സന്നദ്ധ സംഘടനകളും പരിപാടിയോടൊപ്പം ചേരും. 23ന് എല്ലാ ബ്ലോക്ക്തല സംഘാടക സമിതികളും യോഗം ചേരും.അദ്ധ്യാപക രക്ഷാകർതൃസമിതികൾ, എം.പി.ടി.എ., പൂർവവിദ്യാർത്ഥികൾ, സന്നദ്ധ സംഘടനകൾ തുടങ്ങി പരിപാടിയുമായി സഹകരിക്കാവുന്നവരുടെ യോഗം വിളിച്ചുചേർക്കും.

കുട്ടികളെ ആരോഗ്യപാഠങ്ങൾ പഠിപ്പിക്കാം

ആശങ്കയ്ക്ക് പ്രസക്തിയില്ലെന്നും കുട്ടികളെ ആരോഗ്യ പാഠം പഠിപ്പിക്കാനുള്ള അവസരമായി കാണണമെന്നുമാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ പറയുന്നത്. സ്‌കൂളിൽ പോകുന്ന എല്ലാ കുട്ടികളുടെയും മാതാപിതാക്കൾ നിർബന്ധമായും വാക്‌സിനെടുക്കണം. അംഗൻവാടി, പ്രൈമറി ക്ലാസ് പ്രായത്തിലുള്ള കുട്ടികൾക്ക് തീരെ പേടിക്കാനില്ലെന്നാണ് ഒരു വിഭാഗം വിഗദ്ധർ ചൂണ്ടിക്കാണിക്കുന്നത്.

സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റ് ശക്തമാക്കുന്നു

സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റുകൾ ശക്തമാക്കാനും ഒരുക്കമായി. പറപ്പൂർ സെന്റ് ജോൺസ് ഹയർ സെക്കൻഡറി, പുറ്റേക്കര സെന്റ് ജോർജ്ജ് ഹയർ സെക്കൻഡറി, ആര്യംപാടം സർവ്വോദയം ഹയർ സെക്കൻഡറി, വടക്കാഞ്ചേരി ബോയ്‌സ് ഹൈസ്‌കൂൾ എന്നീ സ്‌കൂളുകൾക്ക് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റ് അനുവദിച്ചു. പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തര, വിദ്യാഭ്യാസ വകുപ്പുകൾക്കൊപ്പം ഗതാഗത വനം എക്‌സൈസ് തദ്ദേശ സ്വയംഭരണ വകുപ്പുകളുടെയും പിന്തുണയുണ്ട്. നാൽപതോളം കുട്ടികളെ തിരഞ്ഞെടുത്ത് പരിശീലനം നൽകും. പറപ്പൂർ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഉദ്ഘാടന ചടങ്ങിലെത്തി സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റ് അനുവദിച്ചുകൊണ്ടുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ സർട്ടിഫിക്കറ്റ് ഹൈസ്‌കൂൾ ഹെഡ് മിസ്ട്രസ് ലേഖ ഡേവിസിന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ കൈമാറി. ഫുട്‌ബോൾ താരം സി.വി. പാപ്പച്ചൻ സന്നിഹിതനായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, SCHOOL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.