SignIn
Kerala Kaumudi Online
Tuesday, 26 October 2021 8.23 PM IST

ഇന്ത്യക്കെതിരെ ബംഗ്ലാദേശ് ഐക്യരാഷ്ട്രസഭയിൽ, അയൽ രാജ്യത്തിന്റെ പുതിയ നീക്കത്തിന് കാരണം ഇതാണ്

hasina-modi

ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗത്തെ സമുദ്ര അതിർത്തി സംബന്ധിച്ച് ഇന്ത്യയുമായുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള തർക്കം പരിഹരിക്കണമെന്ന് ബംഗ്ലാദേശ് ഐക്യരാഷ്ട്രസഭയോട് (യു.എൻ) അഭ്യർത്ഥിച്ചു. യു.എൻ ആസ്ഥാനത്തെ ബംഗ്ലാദേശിന്റെ ഒരു സ്ഥിരം മിഷൻ യു.എൻ സെക്രട്ടറി ജനറലിന് ഇന്ത്യയ്‌ക്കെതിരെ രണ്ട് അപ്പീലുകൾ നൽകിയിട്ടുളളതായി ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.

ഈ തർക്കം വർഷങ്ങളായി നിലനിൽക്കുന്നുണ്ടെന്ന് മുൻ ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി ഷാഹിദുൽ ഹക്ക് പറഞ്ഞു. ഈ വിഷയത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ ഡസൻ കണക്കിന് ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടന്നിട്ടുണ്ടെങ്കിലും പ്രശ്നം പരിഹരിക്കുന്നതിൽ അവർ പരാജയപ്പെട്ടു. ഇപ്പോൾ ഇരുരാജ്യങ്ങളും ഐക്യരാഷ്ട്രസഭയിലേക്ക് പോകാൻ തീരുമാനിച്ചിട്ടുണ്ടെന്നും യു.എൻ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ കഴിയുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും ഹഖ് പറഞ്ഞു. യു.എന്നിൽ നിവേദനം സമർപ്പിക്കുന്നതിൽ ബംഗ്ലാദേശ് അതിന്റെ പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വർഷം ഏപ്രിൽ മാസത്തിൽ, ബംഗ്ലാദേശ് നിശ്ചയിച്ച അടിസ്ഥാന രേഖയിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ ഐക്യരാഷ്ട്രസഭയ്ക്ക് ഒരു കത്തെഴുതിയിരുന്നു എന്നത് ഈ വേളയിൽ ശ്രദ്ധേയമാണ്. ബംഗ്ലാദേശിന് ബംഗാൾ ഉൾക്കടൽ സവിശേഷവും പ്രധാനപ്പെട്ടതുമായ വിഭവമാണെന്നും രാജ്യത്തിന്റെ പരമാധികാരം സമുദ്ര പ്രദേശവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ധാക്ക സർവകലാശാലയിലെ ഇന്റർനാഷണൽ റിലേഷൻസ് പ്രൊഫസറും ഡിപ്ലോമാറ്റിക് അനലിസ്റ്റുമായ ചൗധരി റഫികുൽ അബ്രാർ പറഞ്ഞു.

ഈ തർക്കം പരിഹരിക്കുന്നതിന് സമുദ്ര നിയമത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ കൺവെൻഷനിലെ വ്യവസ്ഥകൾ പാലിക്കാൻ ഇന്ത്യയോട് റഫികുൽ ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിൽ നല്ല ബന്ധമുണ്ടെന്ന് ഇന്ത്യയും ബംഗ്ലാദേശും അവകാശപ്പെടുന്നു. അത്തരമൊരു സാഹചര്യത്തിൽ, ഐക്യരാഷ്ട്രസഭ എടുക്കുന്ന ഏത് തീരുമാനവും അംഗീകരിച്ചുകൊണ്ട് ഇരു രാജ്യങ്ങൾക്കും ഈ പതിറ്റാണ്ടുകൾ പഴക്കമുള്ള തർക്കം പരിഹരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു.

ഐക്യരാഷ്ട്രസഭയിലെ ബംഗ്ലാദേശിന്റെ അവകാശവാദമനുസരിച്ച്, ഇന്ത്യയുടെ ബേസ് പോയിന്റ് 89 ബംഗ്ലാദേശിന്റെ സമുദ്ര അതിർത്തിക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. ബംഗ്ലാദേശ്, ഇന്ത്യ, മ്യാൻമർ തുടങ്ങിയ രാജ്യങ്ങൾക്കിടയിൽ വിഭജിക്കപ്പെട്ടിരിക്കുന്ന ദക്ഷിണേഷ്യൻ മേഖലയിൽ ബംഗാൾ ഉൾക്കടൽ തന്ത്രപരമായി പ്രാധാന്യമർഹിക്കുന്നു. ഈ സ്ഥലം ഹിൽസയുടെയും മറ്റ് മത്സ്യങ്ങളുടെയും പ്രധാന ഉറവിടമാണ്. തീരത്തിനടുത്ത് താമസിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾ ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനം നടത്തിയാണ് ഉപജീവനം കഴിക്കുന്നത്. അതുകൊണ്ടുതന്നെ ബംഗാൾ ഉൾക്കടൽ ബംഗ്ലാദേശിന് വളരെ പ്രധാനമാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, BANGLADESH, INDIA, UN
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.