SignIn
Kerala Kaumudi Online
Friday, 19 April 2024 4.36 PM IST

അത്യുല്പാദനശേഷിയുള്ള ഓയിൽ പാം നഴ്സറി സ്ഥാപിക്കും: മന്ത്രി പി. പ്രസാദ്

photo
ഓയിൽ പാമിലെ നവീകരണ പ്രവർത്തനങ്ങളെ കുറിച്ച് ഭാരതീപുരം എസ്റ്റേറ്റ് ഗസ്റ്റ് ഹൗസിൽ മന്ത്രി പി. പ്രസാദ്, പി.എസ്. സുപാൽ എം.എൽ.എ , മാനേജിംഗ് ഡയറക്ടർ ഡോ. ബാബു തോമസ്, ട്രേഡ് യൂണിയൻ നേതാക്കളായ എസ്. ജയമോഹൻ, ടി. അജയൻ, ഭാരതീപുരം ശശി തുടങ്ങിയവരുമായി ചർച്ച നടത്തുന്നു.

അഞ്ചൽ: രാജ്യത്തുടനീളം വിതരണം ചെയ്യാൻ പാകത്തിന് അത്യുല്പാദനശേഷിയുള്ള ഓയിൽ പാം നഴ്സറി സ്ഥാപിക്കുമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. കഴിഞ്ഞ ദിവസം ഭാരതീപുരം ഓയിൽപാം എസ്റ്റേറ്റ് സന്ദർശിക്കവേയാണ് ഇക്കാര്യം പറഞ്ഞത്. ഈ വർഷം ആവസാനത്തോടെ പുതിയ ഫാക്ടറി കമ്മിഷൻ ചെയ്യുന്നതിനുള്ള നടപടികളും ആരംഭിച്ചതായി മന്ത്രി പറഞ്ഞു. ഫാക്ടറിയുടെ അറ്റകുറ്റപണികളും നവീകരണ പ്രവർത്തനങ്ങളും അടിയന്തരമായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. എസ്റ്റേറ്റിലെ ഫാക്ടറിയും പരിസരവും മന്ത്രി സന്ദർശിച്ചു. പി.എസ്. സുപാൽ എം.എൽ.എ, ട്രേഡ് യൂണിയൻ നേതാക്കാളായ എസ്. ജയമോഹൻ, ലിജു ജമാൽ, ഭാരതീപുരം ശശി, പി.വി. വേണുഗോപാൽ, ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ, ഓയിൽപാം മാനേജിംഗ് ഡയറക്ടർ ഡോ. ബാബു തോമസ് തുടങ്ങിയവരുമായി മന്ത്രി ഫാക്ടറിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചയും നടത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.