തിരുവനന്തപുരം: പ്രധാനമന്ത്രിക്ക് പിറന്നാളാശംസർപ്പിച്ച് കേരളത്തിലെ ബൂത്തുതലത്തിൽ ആഘോഷങ്ങൾക്ക് തുടക്കമായി. തിരൂർ പോസ്റ്റോഫീസിൽ നിന്ന് ബി.ജെ.പി.സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രധാനമന്ത്രിക്ക് പിറന്നാളാശംസാ കാർഡയച്ച് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു.
പിന്നാലെ കണ്ണൂരിൽ പി.കെ. കൃഷ്ണദാസ്, കാസർഗോഡ് എ.പി. അബ്ദുള്ളക്കുട്ടി, കോഴിക്കോട് എം.ടി. രമേശ്, പാലക്കാട് സി. കൃഷ്ണകുമാർ, എറണാകുളം ഡോ.കെ.എസ്. രാധാകൃഷ്ണൻ, പത്തനംതിട്ട പി.സുധീർ, കൊല്ലത്ത് ജോർജ് കുര്യൻ, തിരുവനന്തപുരത്ത് ന്യൂനപക്ഷമോർച്ച ദേശീയ ഉപാദ്ധ്യക്ഷൻ ഡോ.എം. അബ്ദുൾ സലാം എന്നിവരും ആശംസാകാർഡുകളയക്കുന്ന പരിപാടിക്ക് തുടക്കമിട്ടു. അതിന് ശേഷം സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും നിന്ന് വിവിധ ഘടകങ്ങളുടെ ഭാരവാഹികൾ ആശംസാകാർഡുകളയച്ചു.
പ്രധാനമന്ത്രിയുടെ ജൻമദിനം സേവാസമർപ്പൺ എന്ന പേരിൽ ഒക്ടോബർ 7വരെ ആഘോഷിക്കാനാണ് സംസ്ഥാന ബി.ജെ.പിയുടെ തീരുമാനം. അതുവരെ ആശംസകളുമയക്കും.സൗജന്യവാക്സിനും നിരവധി ജനക്ഷേമ പദ്ധതികൾക്കും നന്ദി അർപ്പിച്ചും ജന്മദിന ആശംസകൾ നേർന്നുമാണ് ജനങ്ങൾ പ്രധാനമന്ത്രിക്ക് ആശംസകളയക്കുന്നത്. തൊഴിലുറപ്പ് ദിനങ്ങൾ വർദ്ധിപ്പിച്ചതിന് നന്ദി പറഞ്ഞുകൊണ്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തൊഴിലാളികളും പ്രധാനമന്ത്രിക്ക് സന്ദേശം അയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |