SignIn
Kerala Kaumudi Online
Wednesday, 20 October 2021 12.34 PM IST

തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം പെൻഗ്വിനുകൾക്ക് ദാരുണാന്ത്യം

bvvbvb

കേപ്ടൗൺ : ദക്ഷിണാഫ്രിക്കയിൽ വംശനാശ ഭീഷണി നേരിടുന്ന ഇനത്തിൽപ്പെട്ട 63 പെൻഗ്വിനുകളെ ചത്ത നിലയിൽ കണ്ടെത്തി. പെൻഗ്വിനുകളുടെ കൂട്ടമരണത്തിന് കാരണം തേനീച്ചകളുടെ കുത്തേറ്റതാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതായി. വംശനാശഭീഷണി നേരിടുന്ന 63 പെൻഗ്വിനുകളെയാണ് കോപ്ടൗണിന് സമീപമുള്ള സൈമൺസ് എന്ന പട്ടണത്തിൽ ചത്ത നിലയിൽ കണ്ടെത്തിയത്. പ്രഥമിക പരിശോധനയിൽ പെൻഗ്വിനുകളുടെ ശരീരത്തിൽ പരിക്കുകൾ കണ്ടെത്താനായില്ലെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ചത്തത് വംശനാശഭീഷണി നേരിടുന്ന ഇനത്തിൽപ്പെടുന്ന തെക്കൻ ആഫ്രിക്കയിലെ തീരങ്ങളിലും ദ്വീപുകളിലുമായി വസിക്കുന്ന ആഫ്രിക്കൻ പെൻഗ്വിനുകളാണെന്നറിഞ്ഞതോടെ വിശദമായ പരിശോധനയ്ക്ക് അധികൃതർ ഉത്തരവിടുകയായിരുന്നു. പരിശോധനയിൽ പെൻഗ്വിനുകളുടെ കണ്ണുകൾക്ക് ചുറ്റും തേനീച്ചകളുടെ കുത്തേറ്റതായി കണ്ടെത്തിയെന്ന് വെറ്ററിനറി ഡോക്ടർ ഡേവിഡ് റോബർട്ട്സ് അറിയിച്ചു.

പെൻഗ്വിനുകളെ കണ്ടെത്തിയതിന് സമീപത്ത് നിന്നും ധാരാളം ചത്ത തേനീച്ചകളെയും കണ്ടെത്തിയിട്ടുണ്ട്.

വംശനാശഭീഷണി നേരിടുന്നതിനാൽ ഇവയുടെ സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണിന് ചുറ്റും ശരീരത്തിലുമേറ്റ തേനീച്ചകളുടെ കുത്താകാം അവയുടെ മരണകാരണമായത്. വളരെ അപൂർവമായ കേസാണിത്. പെൻഗ്വിനുകളെ ചത്ത നിലയിൽ കണ്ടെത്തിയ പ്രദേശം ദേശീയ പാർക്കിന്റെ ഭാഗമായുള്ളതാണ്. ഇവിടെ തേനീച്ചകളുടെ വാസകേന്ദ്രമാണെന്നും പാർക്ക് അധികൃതർ വ്യക്തമാക്കി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.