SignIn
Kerala Kaumudi Online
Wednesday, 20 October 2021 12.32 PM IST

റഷ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പ് പുടിന്റെ പാർട്ടിക്ക് വൻ വിജയം

fgfgfg

മോസ്‌കോ: റഷ്യയിൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വ്ലാഡിമിർ പുടിന്റെ യുണൈറ്റഡ് റഷ്യ പാർട്ടിക്ക് വൻ വിജയം. 80 ശതമാനം വോട്ടും എണ്ണിക്കഴിഞ്ഞപ്പോൾ പുടിന്റെ പാർട്ടിക്ക് 49.76 ശതമാനം വോട്ട് ലഭിച്ചപ്പോൾ പ്രധാന എതിരാളികളായ റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് 19.67 ശതമാനം വോട്ട് മാത്രമേ നേടാനായുള്ളൂ. തിരഞ്ഞെടുപ്പ് നടന്ന 450 സീറ്റുകളിൽ 315 സീറ്റും യുണൈറ്റഡ് റഷ്യ പാർട്ടി സ്വന്തമാക്കി. പാർലമെന്റിന്റെ അധോസഭയായ ഡ്യൂമയിലെ 450 സീറ്റിൽ വീണ്ടും മൂന്നിൽ രണ്ടും യുണൈറ്റഡ് റഷ്യ പാർട്ടി നേടിയതോടെ പല പ്രധാന ഭരണഘടനാ ഭേദഗതിയും പുടിന് നടത്താം. ഈ ഭൂരിപക്ഷം ഉപയോഗിച്ച് കഴിഞ്ഞ വർഷം പുടിൻ നടത്തിയ ഭരണഘടനാ ഭേദഗതി അനുസരിച്ച് രണ്ടു തവണ കൂടി അദ്ദേഹത്തിന് അധികാരത്തിൽ തുടരാനും സാധിക്കും. 2024 ൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇപ്പോഴത്തെ വിജയം പുടിന് നിർണായകമാണ്. അതേ സമയം തിരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. വോട്ടെടുപ്പിൽ തിരിമറി നടന്നതായി മുഖ്യ പ്രതിപക്ഷമായ റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടി നേതാവ് ഗെന്നഡി സ്യുഗനോവ് ആരോപിച്ചു. ഈ തിരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമാണെന്നും പുടിൻ തിരിമറിയിലൂടെ വിജയം ഉറപ്പിച്ച 2011 ലെ തിരഞ്ഞെടുപ്പിന്റെ തനിയാവർത്തനമാണിതെന്നും നവൽനി പ്രതികരിച്ചു. പുടിന്റെ മുഖ്യ എതിരാളിയായി അറിയപ്പെടുന്ന അലക്സി നവൽനി ഇപ്പോൾ ജയിലിലാണ്. ഭീകരസംഘടനയായി മുദ്രകുത്തി നവൽനിയുടെ കക്ഷിയെ നിരോധിച്ചതിനാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. അതിനാൽ റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ മിഖായേൽ ലോബനോവിനെ പിന്തുണയ്ക്കാനാണ് നവൽനിയും അനുയായികളും വോട്ടർമാരോട് ആവശ്യപ്പെട്ടത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.