SignIn
Kerala Kaumudi Online
Wednesday, 20 October 2021 1.25 PM IST

വെടിനിർത്തൽ കരാർ മറയാക്കി അതിർത്തിയിൽ പാകിസ്ഥാൻ നുഴഞ്ഞുകയറ്റം, പദ്ധതി പൊളിച്ച് ഇന്ത്യൻ സൈന്യത്തിന്റെ സർജിക്കൽ സ്ട്രൈക്ക്

army

ശ്രീനഗർ: 19 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ച ഉറി ഭീകരാക്രമണത്തിന്റെ അഞ്ചാം വാർഷികത്തിന് അതിർത്തിയിൽ വൻ നുഴഞ്ഞുകയറ്റം. സമീപ ഭാവിയിൽ കണ്ടെത്തിയ ഏറ്റവും വലിയ നുഴഞ്ഞുകയറ്റമാണ് ഉറിയിലേതെന്ന് സൂചിപ്പിച്ച സൈനികവൃത്തങ്ങൾ കഴിഞ്ഞ മുപ്പതു മണിക്കൂറിലേറെയായി നുഴഞ്ഞുകയറ്റക്കാർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്ന് അറിയിച്ചു. ഇതിന്റെ ഭാഗമായി ബരാമുള്ള മേഖലയിലുൾപ്പെടെ വടക്കൻ കശ്മീരിലെ ഇന്റർനെറ്റ്, മൊബൈൽ ഫോൺ സേവനങ്ങൾ തത്ക്കാലത്തേക്ക് നിർത്തിവച്ചിരിക്കുകയാണ്. ഇത് ആദ്യമായാണ് അതിർത്തി സംഘർഷത്തെ തുടർന്ന് ഇന്റർനെറ്റ് മൊബൈൽ ഫോൺ മുതലായ സേവനങ്ങൾ ഇന്ത്യയിൽ നിർത്തിവയ്ക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഉറി ഭാകരാക്രമണത്തിന്രെ അഞ്ചാം വാർഷികം. അന്ന് തന്നെയാണ് നുഴഞ്ഞുകയറ്റത്തെകുറിച്ച് സൈനിക ഉദ്യോഗസ്ഥർക്ക് വിവരം ലഭിക്കുന്നത്.

അധികൃത‌ർ നൽകുന്ന വിവരം അനുസരിച്ച് ആയുധ ധാരികളായ ആറംഗസംഘമാണ് കഴിഞ്ഞ ശനിയാഴ്ച ഇന്ത്യൻ അതിർത്തി ലംഘിച്ച് പാകിസ്ഥാനിൽ നിന്ന് നുഴഞ്ഞുകറാൻ ശ്രമിച്ചത്. ഇവരുമായുള്ള വെടിവയ്പ്പിൽ ഒരു ഇന്ത്യൻ സൈനികന് പരിക്കേൽക്കുകയും ചെയ്തിരുന്നു. നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുന്നുണ്ടെന്നും നിലവിലെ അവസ്ഥയെകുറിച്ച് വ്യക്തമായ വിവരം ഇതുവരെ ലഭിച്ചിട്ടില്ലെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.

ഫെബ്രുവരിയില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കിയതിനു ശേഷം രണ്ടാം തവണയാണ് അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമികുന്നത്. ഫെബ്രുവരിക്കു ശേഷം പാക്കിസ്ഥാന്റെ ഭാഗത്തുനിന്നു പ്രകോപനമൊന്നും ഉണ്ടായിട്ടില്ലെന്നും സൈന്യം അറിയിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, URI ATTACK, PAKISTAN INFILTRATORS, INDIAN ARMY, BORDER, SURGICAL STRIKE
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.