ചെന്നൈ: മകന്റെ സ്കൂളിലെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോകൾ അയച്ച പിതാവ് അറസ്റ്റിൽ. ആറാം ക്ലാസ് വിദ്യാർത്ഥിയായ മകന്റെ സ്കൂൾ വാട്സാപ്പ് ഗ്രൂപ്പിലേക്കാണ് പിതാവ് വീഡിയോ അയച്ചത്. ഇയാളുടെ നമ്പറിൽ നിന്ന് തുടരെ തുടരെ അശ്ലീല വിഡിയോകൾ ഗ്രൂപ്പിലേക്ക് അയക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ മറ്റു വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ സ്കൂൾ അധികൃതരെ സമീപിക്കുകയായിരുന്നു. തുടർന്ന് സ്കൂൾ അധികൃതർ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതിനുപിന്നാലെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വീഡിയോ അബദ്ധത്തിൽ അയച്ചതാണെന്നാണ് കുട്ടിയുടെ പിതാവ് പറയുന്നത്. മദ്യലഹരിയിൽ സംഭവിച്ചതാണെന്നും, സുഹൃത്തുക്കളുടെ വാട്സാപ്പ് ഗ്രൂപ്പിലേക്കാണ് വീഡിയോ അയക്കാൻ ഉദ്ദേശിച്ചതെന്നും പ്രതി പൊലീസിന് മൊഴി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |