SignIn
Kerala Kaumudi Online
Wednesday, 20 October 2021 12.37 PM IST

പാകിസ്ഥാൻ പരമ്പരയിൽ നിന്നും പിന്മാറിയതിന് ന്യൂസിലാൻഡ് വനിതാ താരങ്ങൾക്ക് വധഭീഷണി, സുരക്ഷ കൂടുതൽ ശക്തമാക്കി

new-zealand

ലണ്ടൻ: ഇംഗ്ളണ്ടിൽ പര്യടനം നടത്തുന്ന ന്യൂസിലാൻഡിന്റെ വനിതാ താരങ്ങൾക്കെതിരെ ഭീഷണി സന്ദേശം. ഇംഗ്ളണ്ട് ക്രിക്കറ്റ് ബോർഡിനാണ് സന്ദേശം ലഭിച്ചിരിക്കുന്നത്. ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തിൽ ന്യൂസിലാൻഡ‌് ടീമംഗങ്ങൾക്കുള്ള സുരക്ഷ ഇംഗ്ളണ്ട് വർദ്ധിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞയാഴ്ച നടക്കേണ്ടിയിരുന്ന പാകിസ്ഥാൻ പര്യ‌ടനത്തിൽ നിന്ന് സുരക്ഷാ കാരണങ്ങൾ ഉയർത്തി ന്യൂസിലാൻഡ് പിന്മാറിയിരുന്നു. ഇതിനൊപ്പം ഇംഗ്ളണ്ടിന്റെ പുരുഷ, വനിതാ ടീമുകൾ അടുത്ത മാസം നടത്തേണ്ടിയിരുന്ന പാകിസ്ഥാൻ പര്യടനവും റദ്ദാക്കിയിരുന്നു. ഇതിന്റെ പ്രതിഷേധമായിട്ടാകണം ഭീഷണി സന്ദേശം അയച്ചതെന്ന് ഇംഗ്ളണ്ട് അധികൃതർ കരുതുന്നു. ഇരു ബോർഡുകളും പാകിസ്ഥാൻ പര്യടനത്തിൽ നിന്നും പിന്മാറിയത് പാകിസ്ഥാൻ ക്രിക്കറ്റിന് കനത്ത സാമ്പത്തിക ബാദ്ധ്യതയും അന്താരാഷ്ട്ര തലത്തിൽ മോശം പേരും സൃഷ്ടിച്ചിട്ടുണ്ട്.

ന്യൂസിലാൻഡിന്റെ വനിതാ താരങ്ങൾ നിലവിൽ ലെസ്റ്ററിൽ പരിശീലനത്തിലാണുള്ളതെന്നും ഇവർക്ക് നിലവിലുള്ള സുരക്ഷ ഇരട്ടിപ്പിച്ചിട്ടുണ്ടെന്നും ഇംഗ്ളണ്ട് അധികൃതർ അറിയിച്ചു.

ഭീഷണി സന്ദേശം ലഭിച്ചുവെങ്കിലും ഇത് അത്ര ഗുരുതരമായി കാണേണ്ട കാര്യമില്ലെന്നാണ് ഇംഗ്ളണ്ട് അധികൃതരുടെ കണക്കുകൂട്ടൽ. പാകിസ്ഥാൻ പര്യടനത്തിൽ നിന്നും പിന്മാറിയതിലുള്ള എതിർപ്പ് ഭീഷണിയുടെ രൂപത്തിൽ വന്നതാകാനാണ് സാദ്ധ്യതയെങ്കിലും വനിതാ താരങ്ങളുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യേണ്ട കാര്യമില്ലെന്നാണ് ഇംഗ്ളണ്ട് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിലപാട്. 2009ൽ പാകിസ്ഥാനിൽ പര്യടനം നടത്തുകയായിരുന്ന ശ്രീലങ്കൻ ക്രിക്ക്റ്റ് ടീമിനെതിരെ ഭീകരർ ആക്രമണം നടത്തിയതിനു ശേഷം ഇന്നേവരെ ഒരു രാജ്യവും പാകിസ്ഥാനിൽ ക്രിക്കറ്റ് കളിക്കാൻ കൂട്ടാക്കിയിട്ടില്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, PAKISTAN CRICKET, NEW ZEALAND CRICKET, DEATH THREAT, WHITE FERNS, ENGLAND CRICKET BOARD
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.