SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.23 AM IST

കൊഹ്‌ലിയുടെ ലംബോർഗിനി കൊച്ചിയിൽ നിന്ന് വാങ്ങാം, മണിക്കൂറിൽ 324 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന വാഹനത്തിന്റെ വിലയിലാണ് സസ്പെൻസ്

lamborghini

കൊച്ചി: ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ വിരാട് കൊഹ്ലി ഉപയോഗിച്ചിരുന്ന ലംബാർഗിനി കാർ കൊച്ചിയിൽ വില്പനയ്ക്കെത്തി. കൊച്ചിയിലെ ആഡംബര കാറുകൾ വിൽക്കുന്ന ഒരു യൂസ്ഡ് കാർ ഷോറൂമിലാണ് ഈ വാഹനം നിലവിൽ വില്പനയ്ക്ക് എത്തിയിരിക്കുന്നത്. ലംബോർഗിനിയുടെ ഗലാർഡോ സീരീസിലുള്ള സ്പൈഡർ മോഡൽ വാഹനമാണ് വില്പനയ്ക്കെത്തിയിട്ടുള്ളത്. 2013 മോഡൽ വാഹനം 2015ലാണ് കൊഹ്‌ലി സ്വന്തമാക്കുന്നത്. അധികം നാൾ കഴിയുന്നതിനു മുമ്പ് തന്നെ ഈ വാഹനം കൊഹ്‌ലി വിൽക്കുകയും ചെയ്തു.

എൽ പി 560 - 4 മോഡൽ വാഹനത്തിന് നാലു സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കും. മണിക്കൂറിൽ 324 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ ലംബോർഗിനിയുടെ ഈ വാഹനത്തിന് സാധിക്കും. 5.2 ലിറ്റർ വി 10 എൻജിൻ ഉത്പാദിപ്പിക്കുന്ന 560 പി എസ് പവറാണ് ഇത്രയേറെ വേഗത്തിൽ സഞ്ചരിക്കാൻ ഈ വാഹനത്തെ സഹായിക്കുന്നത്. പതിനായിരം കിലോമീറ്ററിന് ഉള്ളിൽ മാത്രം ഓടിയിട്ടുള്ള ഈ വാഹനം 1.35 കോടി രൂപയ്ക്കാണ് നിലവിൽ വില്പനയ്ക്ക് വച്ചിരിക്കുന്നത്. കൊൽക്കത്തയിലെ ലക്ഷ്വറി സെക്കൻ‌ഡ് ഹാൻഡ് വാഹനങ്ങൾ വിൽക്കുന്ന ഒരു സ്ഥാപനത്തിൽ നിന്നുമാണ് ഈ വാഹനം ഇപ്പോൾ കൊച്ചിയിലെത്തിയിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AUTO, AUTONEWS, LIFESTYLE, LAMBORGHINI, VIRAT KOHLI, USED CARS, SECOND CAR
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.