SignIn
Kerala Kaumudi Online
Friday, 22 October 2021 5.45 PM IST

കാശ്‌മീരിൽ സൈനിക ഹെലികോപ്‌റ്റർ‌ തകർന്നുവീണു; രണ്ട് പേരെ രക്ഷപ്പെടുത്തിയതായി പൊലീസ്

helicopter

ജമ്മു: കാശ്‌മീരിലെ ഉദ്ദംപൂരിൽ പട്‌നിടോപ് ഏരിയയിൽ സൈനിക ഹെലികോപ്‌റ്റർ തകർന്നുവീണതായി വിവരം. മോശം കാലാവസ്ഥയെ തുടർന്നാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. കടുത്ത മൂടൽമഞ്ഞിനെ തുടർന്നാണ് ഹെലികോപ്‌റ്ററിന് നിർബന്ധിത ലാൻഡിംഗ് നടത്തേണ്ടി വന്നെന്നും അതിനിടെ തകർന്നെന്നും സൈന്യം അറിയിച്ചു. പൈലറ്റിനെയും സഹ പൈലറ്റിനെയും പുറത്തെടുത്തതായും സൈനികവൃത്തങ്ങൾ പറയുന്നു. ഇരുവർക്കും പരിക്കേറ്റിട്ടുണ്ട്.

അപകടമുണ്ടായ ഉടൻ നാട്ടുകാരും ജമ്മു പൊലീസും പിന്നാലെ സൈന്യവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കനത്ത മഞ്ഞിൽ കാഴ്‌ച തടസപ്പെട്ടാണ് ഹെലികോപ്‌റ്റർ ഇടിച്ചിറക്കിയതെന്നാണ് വിവരം. പരിശീലന പറക്കലിനിടെയാണ് ചീറ്റ ഹെലികോപ്‌റ്റർ തകർന്നുവീണതെന്നാണ് സൈനിക വൃത്തങ്ങൾ നൽകുന്ന വിവരം. ഓഗസ്‌റ്റ് മൂന്നിന് കത്വയിൽ രഞ്ജിത് സാഗർ ഡാം തടാകത്തിലേക്ക് ഒരു ഹെലികോപ്‌റ്റർ വീണിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, HELICOPTER, CRASH
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.