SignIn
Kerala Kaumudi Online
Thursday, 21 October 2021 12.45 AM IST

പഞ്ചാബിനു പിന്നാലെ രാജസ്ഥാൻ കോൺഗ്രസിലും അടിമൂക്കുന്നു, സച്ചിന് രാഹുൽ നൽകിയത് ചില സുപ്രധാന ഉറപ്പുകൾ

sachi-pilot

രാജസ്ഥാൻ: പഞ്ചാബിലെ രാഷ്ട്രീയ സാഹചര്യങ്ങൾ തങ്ങൾക്ക് അനുകൂലമായി തിരിക്കാൻ ലക്ഷ്യമിട്ട് സച്ചിൻ പൈലറ്റും സംഘവും. കുറച്ചു കാലമായി സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെതിരായി അണിയറ നീക്കങ്ങൾ നടക്കുകയായിരുന്നു. എന്നാൽ അവയെയെല്ലാം സമർത്ഥമായി തടഞ്ഞ ഗെഹ്‌ലോട്ട് തന്റെ ഭാഗം കോൺഗ്രസ് ഹൈക്കമാൻ‌‌ഡിനു മുന്നിൽ അവതരിപ്പിച്ച് കേന്ദ്ര നേതാക്കന്മാരുടെ പിന്തുണ നേടിയെടുക്കുക വരെ ചെയ്തു. ആ ഗ്രൂപ്പ് പോരിൽ ഏറ്റവും കൂടുതൽ നഷ്ടം ഉണ്ടായത് സച്ചിൻ പൈലറ്റിനും കൂടെയുണ്ടായിരുന്നവർക്കുമാണ്. അശോക് ഗെഹ്‌ലോട്ട് മന്ത്രിസഭയിൽ ഡെപ്യൂട്ടി മുഖ്യമന്ത്രിയായിരുന്ന സച്ചിൻ പൈലറ്റിന് ആ സ്ഥാനം രാജിവയ്ക്കേണ്ടി വന്നിരുന്നു.

കോൺഗ്രസ് വിട്ട് ബി ജെ പിയിലേക്ക് സച്ചിൻ പൈലറ്റും സംഘവും കൂടുമാറിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇവർ കോൺഗ്രസിൽ തന്നെ തുടരുകയായിരുന്നു. എന്നാൽ സച്ചിൻ പൈലറ്റിന്റെയും കൂട്ടാളികളുടേയും ആവശ്യങ്ങൾ ഇനിയും കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോകുക എന്നത് അശോക് ഗെഹ്‌ലോട്ടിനെ സംബന്ധിച്ച് കുറച്ച് ബുദ്ധിമുട്ടായിരിക്കും. മറ്റൊരു അമരീന്ദർ സിംഗ് ആകാൻ ഗെഹ്‌ലോട്ടിന് ഒട്ടും താത്പര്യം ഉണ്ടാകില്ല. രാജസ്ഥാനിൽ ഉടൻ നേതൃമാറ്റം ഉണ്ടാവില്ലെന്ന് രാഹുൽ ഗാന്ധി ഇന്ന് വ്യക്തമാക്കിയെങ്കിലും പഞ്ചാബിലെ പോലുള്ള സ്ഥിതിഗതികൾ രാജസ്ഥാനിൽ ആവർത്തിച്ചാൽ കോൺഗ്രസ് ഹൈക്കമാൻഡ് മാറിചിന്തിച്ചു കൂടെന്നില്ല.

കഴിഞ്ഞ വർഷം ജൂലായ് മുതൽ സച്ചിൻ പൈലറ്റും കൂട്ടാളികളും രാജസ്ഥാൻ മന്ത്രിസഭാ വികസനം എന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്. എന്നാൽ ഇതു വരെയായും അവരുടെ ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല. പഞ്ചാബിൽ നേതൃമാറ്റം ഉണ്ടാകുന്നതിന്റെ തലേന്ന് രാത്രി സച്ചിൻ പൈലറ്റും രാജസ്ഥാൻ കോൺഗ്രസിന്റെ ചുമതലയുള്ള അജയ് മാക്കനും രാഹുൽ ഗാന്ധിയുമായി ദീർഘനേരം ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിൽ സുപ്രധാനമായ ചില ഉറപ്പുകൾ സച്ചിൻ പൈലറ്റിന് രാഹുഷ നൽകിയതായാണ് അറിയുന്നത്. പഞ്ചാബിലെ പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ പിന്നിൽ പ്രവർത്തിച്ചത് അജയ് മാക്കനായിരുന്നു.

രാജസ്ഥാനിൽ മന്ത്രിസഭാ വികസനം നടത്തേണ്ട സമയം അതിക്രമിച്ചുവെന്നും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് സുഖമില്ലാതെ ഇരിക്കുന്നതിനാലാണ് അത് വൈകുന്നതെന്നും കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ അജയ് മാക്കൻ പറഞ്ഞിരുന്നു. പഞ്ചാബിലെ പുതിയ സ്ഥിതിഗതികൾ ചൂണ്ടികാണിച്ച് രാജസ്ഥാനിലും നേതൃമാറ്റം ഉൾപ്പെടെയുള്ള നടപടികൾക്ക് വേഗം വർദ്ധിപ്പിക്കാനുള്ള ചരടുവലികൾക്കായിരിക്കും സച്ചിൻ പൈലറ്റും കൂട്ടരും ഇനി ശ്രദ്ധ നൽകുക. പഞ്ചാബിനു ശേഷം കോൺഗ്രസിലെ ഗ്രൂപ്പ് പോര് രാജസ്ഥാനിലേക്ക് ചുവടുമാറുന്നതിന് കൂടി ജനങ്ങൾ ഇനി സാക്ഷ്യം വഹിക്കേണ്ടി വരും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, CONGRESS, RAJASTHAN, SACHIN PILOT, AJAY MAKKAN, RAHUL GANDHI
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.