SignIn
Kerala Kaumudi Online
Friday, 19 April 2024 12.56 PM IST

ദിവസവും എണ്ണ തേച്ചാൽ മുടി വളരും എന്നത് തെറ്റിദ്ധാരണ, ചില സത്യങ്ങൾ അറിയാം

hair-care

അന്ധവിശ്വാസങ്ങൾക്കും തെറ്റിദ്ധാരണകൾക്കും ഒരു പഞ്ഞവുമില്ലാത്ത നാടാണ് നമ്മുടേത്. അതിൽ ഏറിയ പങ്കും മുടി സംരക്ഷണവുമായി ബന്ധപ്പെട്ടതായിരിക്കും. മുടിയുടെ പരിപാലനവുമായി ബന്ധപ്പെട്ട് സത്യമെന്ന് പലരും വിശ്വസിക്കുന്ന എന്നാൽ ശാസ്ത്രീയമായി തെറ്റായ ചില കാര്യങ്ങളെ കുറിച്ച് അറിയാം.

എണ്ണ ദിവസവും തേച്ചാൽ മുടി തഴച്ചു വളരും

ചെറുപ്പം മുതൽ കേൾക്കുന്ന കാര്യമാണ് എണ്ണ ദിവസവും തേച്ച് കുളിച്ചാൽ മുടി തഴച്ചു വളരുമെന്നത്. എന്നാൽ യഥാർത്ഥത്തിൽ ഇതിൽ ഒരു വാസ്തവവുമില്ലെന്ന് മാത്രമല്ല ദിവസവും എണ്ണ തേക്കുന്നത് മുടിക്ക് ഗുണത്തെക്കാളേറെ ദോഷമായിരിക്കും ചെയ്യുക. ദിവസവും എണ്ണ തേച്ചാൽ അധികം വരുന്ന എണ്ണ തലയിൽ അടിഞ്ഞുകൂടുകയും അത് മുടിയുടെ ആരോഗ്യത്തിന് ദോഷകരമായി തീരുകയും ചെയ്യും. കൃത്യമായ ചേരുവകൾ ചേർത്ത് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ എണ്ണ തേച്ച് കുളിക്കുന്നത് മുടിക്ക് നല്ലതാണ്. എണ്ണ തേച്ചു കഴിഞ്ഞാൽ മുടി നന്നായി കഴുകാനും മറക്കരുത്.

നരച്ച മുടി പിഴുത് കളഞ്ഞാൽ കൂടുതൽ മുടി നരയ്ക്കും

തീർത്തും തെറ്റായ ഒരു കാര്യമാണിത്. ശാസ്ത്രീയമായി ഈ വാദത്തിന് ഇതുവരെ ഒരു തെളിവും കണ്ടെത്തിയിട്ടില്ല. മുടി നരയ്ക്കുന്നതിന് മാനസിക സമ്മർദ്ദം, ഉറക്ക കുറവ്, ജനിതക തകരാറുകൾ തുടങ്ങി നിരവധി കാരണങ്ങളുണ്ട്. ഇത്തരം കാരണങ്ങൾ കൊണ്ടുണ്ടാകുന്ന നര നല്ലൊരു ഡോക്ടറെ കണ്ടാൽ ഒരു പരിധി വരെ ഒഴിവാക്കാൻ സാധിക്കും.

oil

തല മൊട്ടയടിച്ചാൽ മുടിക്ക് നല്ല കനം വയ്ക്കും

തല മൊട്ടയടിച്ചാൽ പുതിയ മുടി വരും എന്നല്ലാതെ വരുന്ന മുടിയുടെ കനത്തിന് മാറ്റം ഒന്നും വരാൻ പോകുന്നില്ല. തല മൊട്ടയടിക്കുമ്പോൾ പുറമേയുള്ള മുടി മാത്രമാണ് നീക്കം ചെയ്യുന്നത്. മുടി വളരുന്നതിന് കാരണമാകുന്ന കോശങ്ങൾ ചർമ്മത്തിനു താഴെയാണ് സ്ഥിതി ചെയ്യുന്നത്. തല മൊട്ടയടിച്ചുവെന്ന് വച്ച് ഈ കോശങ്ങൾക്ക് പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടാകാൻ പോകുന്നില്ല.

ഒരേ ബ്രാൻഡിലുള്ള ഷാംപൂ ഉപയോഗിക്കണം

വ്യത്യസ്ഥ ബ്രാൻഡിലുള്ള ഷാംപു ഉപയോഗിച്ചുവെന്നതു കൊണ്ട് മുടിക്ക് ദോഷം ഒന്നും സംഭവിക്കില്ല. മുടിയുടെ വളർച്ചക്ക് ആവശ്യമായ പ്രോട്ടീൻ ലഭ്യമാകുന്ന ഷാംപൂ ആണെങ്കിൽ വ്യത്യസ്ഥ ബ്രാൻഡിലുള്ള ഷാംപുകൾ മാറി മാറി ഉപയോഗിക്കുന്നതിൽ തെറ്റില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HAIRCARE, HAIRCUT, TIPS, LIFESTYLE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.