SignIn
Kerala Kaumudi Online
Thursday, 25 April 2024 2.35 AM IST

'വളരെ നല്ല മനുഷ്യനാണ് മമ്മൂട്ടി പക്ഷേ അന്ന് ഭദ്രനെ ചീത്തവിളിച്ചു, ഒടുവിൽ ഫയർഫോഴ്‌സ് വന്നാണ് പ്രശ്‌നം പരിഹരിച്ചത്'

bhadran-mammootty

മലയാള സിനിമയ‌ക്ക് നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച നിർമ്മാതാവാണ് ഗുഡ് നൈറ്റ് മോഹൻ. കിലുക്കം, മിന്നാരം, സ്ഫടികം, കാലാപാനി എന്നീ ചിത്രങ്ങൾ അവയിൽ ചിലതുമാത്രം. മമ്മൂട്ടിയെ നായകനാക്കി ഭദ്രൻ ഒരുക്കിയ സയന്റിഫിക്ക് ചിത്രം അയ്യർ ദി ഗ്രേറ്റ് നിർമ്മിച്ചതും ഗുഡ് നൈറ്റ് മോഹനാണ്. സിനിമയുടെ ചിത്രീകരണ വേളയിൽ മമ്മൂട്ടിയോട് ഉടക്കി ഭദ്രൻ സെറ്റിൽ നിന്ന് ഇറങ്ങിപ്പോയ സംഭവം വ്യക്തമാക്കുകയാണ് മോഹൻ.

ഗുഡ്നൈറ്റ് മോഹന്റെ വാക്കുകൾ-

'അയ്യർ ദി ഗ്രേറ്റ് ഷൂട്ടിംഗ് നടക്കുന്ന സമയം. സിനിമയുടെ സംവിധായകൻ ഭദ്രൻ ഒരു പെർഫക്ഷനിസ്‌റ്റാണ്. ഒരു ചെറിയ മിസ്‌റ്റേക്ക് വന്നാൽ പോലും പുള്ളി സമ്മതിക്കില്ല. അതുവീണ്ടും ഷൂട്ട് ചെയ്യും. ഒരു സീനിൽ മമ്മൂട്ടി മരത്തിൽ കയറുന്നുണ്ട്. എത്ര കയറിയിട്ടും ഭദ്രന് മതിയായില്ല. ഒരു സ്‌റ്റെപ്പ് കൂടി കയറൂ മമ്മൂട്ടി എന്ന് അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു. തനിക്ക് പേടിയാകുന്നു, മരത്തിൽ കയറാനൊന്നും അത്രയ്‌ക്ക് അറിയില്ലെന്ന് മമ്മൂട്ടി പറഞ്ഞിട്ടും ഭദ്രൻ വകവച്ചില്ല. കയറാൻ നിർബന്ധിച്ചുകൊണ്ടിരുന്നു. ഒടുവിൽ സഹികെട്ട് ഭദ്രനെ മമ്മൂട്ടി ചീത്തപറഞ്ഞു. ഭദ്രൻ ഉടനെ പാക്കപ്പ് പറഞ്ഞ് കാറിൽ കയറി പോയി. മമ്മൂട്ടിക്ക് മരത്തിൽ നിന്ന് ഇറങ്ങാൻ കഴിഞ്ഞില്ല. ഒടുവിൽ ഫയർഫോഴ്‌സ് എഞ്ചിൻ വിളിച്ചുവരുത്തി മമ്മൂട്ടിയെ താഴെ ഇറക്കുകയായിരുന്നു'.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOOD NIGHT MOHAN, MAMMOOTTY, BHADRAN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.