കോട്ടയം: ജില്ലയിൽ 1632 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1599 പേർക്കും സമ്പർക്കം മുഖേനയാണ് . ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. പുറത്തുനിന്നെത്തിയ 33 പേർ രോഗബാധിതരായി. 1460 പേർ രോഗമുക്തരായി. പുതിയതായി 8318 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 691 പുരുഷൻമാരും 722 സ്ത്രീകളും 219 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 290 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 6629 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 290038 പേർ കൊവിഡ് ബാധിതരായി. 280168 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 49735 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം: കോട്ടയം - 131, രാമപുരം - 58, ചിറക്കടവ്- 55, കുമരകം - 4,9 ചങ്ങനാശേരി, കടുത്തുരുത്തി -43, മുണ്ടക്കയം, ഏറ്റുമാനൂർ, അയർക്കുന്നം - 40, പൂഞ്ഞാർ തെക്കേക്കര - 39 കരൂർ - 37 ഭരണങ്ങാനം - 36 ഉഴവൂർ, കുറിച്ചി - 35 വെച്ചൂർ - 34 ഈരാറ്റുപേട്ട 32, തലപ്പലം, തൃക്കൊടിത്താനം - 30, തലയാഴം-29, എരുമേലി, പൂഞ്ഞാർ, അകലക്കുന്നം, വാഴപ്പള്ളി, പായിപ്പാട് -28, കോരുത്തോട് -26, കങ്ങഴ - 25 മാഞ്ഞൂർ, കാഞ്ഞിരപ്പള്ളി, അയ്മനം, മാടപ്പള്ളി - 23, മരങ്ങാട്ടുപിള്ളി - 22, വാകത്താനം - 21, കൂട്ടിക്കൽ, തീക്കോയി - 20, പാലാ - 19, ആർപ്പൂക്കര, പനച്ചിക്കാട്-18, പുതുപ്പള്ളി, കുറവിലങ്ങാട് - 17, വൈക്കം, മുളക്കുളം - 16, മണിമല, അതിരമ്പുഴ - 15, പാറത്തോട്, തിരുവാർപ്പ് -14, മുത്തോലി, ഉദയനാപുരം, വിജയപുരം, വാഴൂർ-13, ടി.വി പുരം, വെളിയന്നൂർ, കാണക്കാരി - 12, തിടനാട്, ചെമ്പ്, വെള്ളൂർ - 11, പാമ്പാടി, കറുകച്ചാൽ, നെടുംകുന്നം, എലിക്കുളം, മറവന്തുരുത്ത്, മീനച്ചിൽ മണർകാട് - 9, പള്ളിക്കത്തോട്, കിടങ്ങൂർ -8 ഞീഴൂർ, കടപ്ലാമറ്റം - 7, തലനാട് - 6, കല്ലറ, തലയോലപ്പറമ്പ്, കൂരോപ്പട - 4, വെള്ളാവൂർ, മേലുകാവ് - 3, കടനാട്, നീണ്ടൂർ, മീനടം - 2, മൂന്നിലവ് - 1.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |