SignIn
Kerala Kaumudi Online
Saturday, 20 April 2024 7.23 PM IST

'മുഖം മാറുന്ന അനന്തപുരിയിൽ പിടിച്ചുനിന്ന പത്രം കേരള കൗമുദി മാത്രം, കാരണമായത് പത്രാധിപരുടെ മിടുക്ക്'; ഹൃദ്യമായൊരു ഓർമ്മക്കുറിപ്പ്

kaumudi

തിരുവനന്തപുരം: ഗുരുദേവ അനുഗ്രഹത്താൽ ആരംഭിച്ച് 110 വർഷത്തെ ഉജ്വലമായ പത്രപ്രവർത്തന പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന കേരളകൗമുദിക്ക് കേരള ചരിത്രത്തിൽ തനതായ സ്ഥാനമുണ്ട്. കേരള സംസ്ഥാനത്തിന്റെ ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിന് മുന്നിലെ കേരളകൗമുദിയുടെ പഴയ ഓഫീസും അതുമായി ബന്ധപ്പെട്ട സംഭവങ്ങളും ഓർക്കുകയാണ് മുതിർന്ന മാദ്ധ്യമപ്രവർത്തകനായ വി.പ്രതാപ ചന്ദ്രൻ. ഫേസ്‌ബുക്കിലൂടെയാണ് പ്രതാപ ചന്ദ്രൻ കൗമുദിയുമായി ബന്ധപ്പെട്ട പഴയ കാര്യങ്ങൾ ഓർക്കുന്നത്.

പ്രതാപ ചന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ:

അനന്തപുരിയുടെ മുഖം മാറുകയാണ്. രാജാവ് മാറി. രാജ പ്രമുഖനും പ്രധാനമന്ത്രിയും വന്നു. ശ്രീ ചിത്തിര തിരുനാൾ രാജാവും രാജ പ്രമുഖനുമായി. പട്ടം താണു പിള്ള പ്രധാനമന്ത്രിയും മുഖ്യമന്തിയുമായി. അങ്ങനെ പോകുന്നു മാറ്റങ്ങൾ. അനന്തപുരിയിലെ പത്രങ്ങൾ. മലയാള രാജ്യം, മലയാളി, കേരള ജനത ഇവയെല്ലാം ഓർമ്മ. കേരള കൗമുദി പിടിച്ചു നിന്നു. പത്രാധിപരുടെ മിടുക്ക്. എഴുപതുകളിൽ എം എസ് മണിയുടെ പ്രവർത്തനവും. കേരള കൗമുദി സിറ്റി ആഫീസാണ് നഗരവാസികൾ കൂടുതൽ അറിയുന്നത്. അത് സെക്രട്ടേറിയറ്റിന് മുന്നിൽ തലയെടുപ്പോടെ സിറ്റി ആഫീസ്. ആ സിറ്റി ആഫീസ്
ഇപ്പോൾ സെക്രട്ടറിയേറ്റിന് മുന്നിലില്ല .


സിറ്റി ആഫീസ് കിടന്ന പഴയ കെട്ടിടം ഓർമ്മയാവുന്നു. കേരള കൗമുദി സിറ്റി ആഫീസിന്റെ പടി കയറാത്ത ഒറ്റ രാഷ്ട്രീയ നേതാക്കളുമില്ല..' ആഫീസിൽ ചെന്നാൻ വിജയരാഘവൻ സാറിന്റെ നിറഞ്ഞ പുഞ്ചിരി, ഇടക്ക് മൂക്കുപ്പൊടി........ചായ കുടിക്കുന്ന സമയമാണെങ്കിൽ ചായ നിർബന്ധിച്ച് തരും. വി ടി വർഗ്ഗീസ് കെ ജി പരമേശ്വരൻ നായർ തുടങ്ങിയർ സിറ്റി ആഫീസിൽ. എല്ലാ പേരും ബി.സി വർഗ്ഗീസ് മനോരമയിൽ നിന്നും കെ.ജി കൗമുദിയിൽ നിന്നും കേരള കൗമുദിയിൽ എത്തി. പുതിയ തലമുറ പിന്നീടെത്തി അവരിൽ എം എം സുബൈർ,മുരുകൻ,ജോജോ,സുഭാഷ് എന്നിവർ.

ആർ എസ് പി നേതാവായിരുന്ന കെ.എൻ സുകുമാരൻ നിത്യ സന്ദർശ്ശകനായിരുന്നു. ഈ ആഫീസിന്റെ മുന്നിൽഎത്ര എത്ര സമരങ്ങൾ.... പലതരം കൊടികൾ മൂവർണ്ണം ചെങ്കൊടി.പിന്നെ നീല പച്ച മഞ്ഞ മഴവിൽ നിറങ്ങൾ എല്ലാം സമരക്കാരിൽ ചിലർ കേരള കൗമുദിക്ക് കല്ലെറിയും. മുദ്രാവാക്യം വിളിക്കും. അതും പത്രാധിപർക്കെതിരെ. കേരള കൗമുദി സുകുമാരാ... എണ്ണാമെങ്കിൽ എണ്ണിക്കോ.... നാളെ കള്ളം പറയരുത് അങ്ങനെ . ഒറ്റയാൻ സമരം കൂട്ട സമരം കല്ലേറ് ലാത്തിച്ചാർജ്ജ് നിരാഹാരം അങ്ങനെ പലതും.


പൊലീസിന്റെ അടി പേടിച്ച് കേരള കൗമുദി ആഫീസിൽ പലരും രക്ഷ തേടിയിട്ടുണ്ട്. അതെല്ലാം പഴയ കഥ. ഇന്ന് കൊവിഡ് മാനദണ്ഡം. സമരത്തിന് കുറച്ചാളുകൾ മതി. കേരള കൗമുദി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ എൻ ബി എസ് ആയിരുന്നു. അതു പൂട്ടി പോയി. തൊട്ടടുത് ചിദംബരത്തിന്റെ ഹോട്ടൽ. എഴുപതുകളിൽ അതായിരുന്നു വൈകുന്നേരങ്ങളിൽ ആശ്രയം. ദോശയും ചമ്മന്തിയും,പിന്നെ പാൽ കഞ്ഞി.
ഇപ്പോൾ സെക്രട്ടറിയേറ്റിന് മുന്നിലല്ല .

അടിക്കുറിപ്പ്: ചിദംബരം വിലാസത്തിൽ ചെന്ന് കഞ്ഞി കുടിച്ച് ക്യാഷ് കൗണ്ടറിലെത്തുമ്പോൾ ചിരിക്ക് വക കിട്ടി. ഞാനും അന്നത്തെ ഒരു കെ എസ് യു നേതാവും ചിദംബരം. ഹോട്ടലിൽ പോയി. നേതാവ് മുന്നിലും ഞാൻ പുറകിലുമായി കൗണ്ടറിലെത്തി അപ്പോൾ സപ്ലെയർ ഉച്ചത്തിൽ പറഞ്ഞു 'ആ മുന്നേ പോകുന്ന സാർ ഒരു കഞ്ഞി' അത് ചിരിക്കാൻ വക നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA KAUMUDI, CITY, OFFICE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.