SignIn
Kerala Kaumudi Online
Thursday, 25 April 2024 6.52 PM IST

അനുപമയ്ക്ക് ഇനി എല്ലാം കേൾക്കാം

sravana

പാലാ: പതിനഞ്ചുകാരി അനുപമയ്ക്ക് ഇനി 'എല്ലാം കേൾക്കാം'; ഈ മിടുക്കിക്ക് സഹായം കൈമാറിയതാകട്ടെ, സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനും! മീനച്ചിൽ കിഴപറയാർ മരുതൂർ അശോക് കുമാറിന്റെയും ലതയുടെയും മകൾ അനുപമ മൂകയും ബധിരയുമാണ്. എന്നിട്ടും കഴിഞ്ഞ എസ്. എസ്.എൽ. സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സാന്നിദ്ധ്യത്തിലാണ് ഇന്നലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചെമ്മന്നൂർ ഗ്രൂപ്പ് സ്‌പോൺസർ ചെയ്ത ശ്രവണസഹായി അനുപമയ്ക്ക് സമ്മാനിച്ചത്.

മീനച്ചിൽ പഞ്ചായത്ത് മുൻപ്രസിഡന്റ് പ്രസാദ് കൊണ്ടൂപ്പറമ്പിൽ നൽകിയ നിവേദനത്തിന്റെ ഫലമായി ഉമ്മൻ ചാണ്ടി മുൻകൈയെടുത്താണ് ശ്രവണ സഹായി സംഘടിപ്പിച്ചത് . ഇന്നലെ രാജ്ഭവൻ ഹാളിൽ ന‌ടന്ന ച‌‌ടങ്ങിൽ ഉമ്മൻചാണ്ടി എം.എൽ.എ, മാണി സി. കാപ്പൻ എം.എൽ.എ, പ്രസാദ് കൊണ്ടൂപ്പറമ്പിൽ, വി.ഐ. അബ്ദുൽ കരിം, ജെയിംസ് ജീരകം, അഡ്വ. ജയ്ദീപ് പാറക്കൽ, ചാണ്ടി ഉമ്മൻ, അനുപമയുടെ മാതാവ് ലത, മുത്തച്ഛൻ പുരഷോത്തമൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

സാമ്പത്തികമായി വളരെ പിന്നോക്കാമായിരുന്നിട്ടും മകളെ പഠിപ്പിച്ചു ഫുൾ എ പ്ലസിന് പ്രാപ്തയാക്കിയ മാതാവ് ലതയെ ഗവർണർ പ്രത്യേകം അഭിനന്ദിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, AUPAMA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.