SignIn
Kerala Kaumudi Online
Thursday, 28 March 2024 5.52 PM IST

പ്രഥമ ദേശീയ മുട്ട് കോർട്ട് മത്സരത്തിന് ഒരുങ്ങി കേരള കേന്ദ്ര സർവകലാശാല

moot-court-

തിരുവല്ല: കേരള കേന്ദ്ര സർവകലാശാലയുടെ തിരുവല്ലയിലുള്ള നിയമ പഠന വിഭാഗം സംഘടിപ്പിക്കുന്ന പ്രഥമ ദേശീയ മുട്ട് കോർട്ട് മത്സരം സെപ്തംബർ 22 മുതൽ 25 വരെ ഓൺലൈനായി നടക്കും. സെപ്തംബർ 22 ന് രാവിലെ 11 ന് കൊച്ചി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് വൈസ് ചാൻസലർ പ്രൊഫ.(ഡോ.) കെ.സി. സണ്ണി മത്സരം ഉദ്ഘാടനം ചെയ്യും. ഓൺലൈനായി നടക്കുന്ന ചടങ്ങിൽ സർവകലാശാല രജിസ്ട്രാർ ഡോ.രാജേന്ദ്ര പിലാങ്കട്ട അധ്യക്ഷത വഹിക്കും. കേരള കേന്ദ്ര സർവകലാശാല ഡീൻ അക്കാദമിക് പ്രൊഫ.(ഡോ.) കെ.പി. സുരേഷ് , നിയമ പഠന വിഭാഗം മേധാവി ഡോ.കെ.ഐ. ജയശങ്കർ, അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ.ജെ. ഗിരീഷ് കുമാർ , ഡോ എസ്.മീര എന്നിവർ പങ്കെടുക്കും.

കേരളത്തിലെ നിയമ വിദ്യാഭാസ ചരിത്രത്തിൽ ആദ്യമായിട്ടാണ് നിയമത്തിൽ ബിരുദാനന്തര ബിരുദവും ഗവേഷണ കോഴ്സും നടത്തുന്ന സർവകലാശാല നിയമ പഠന വിഭാഗം ദേശീയ തലത്തിലുള്ള മുട്ട് കോർട്ട് മത്സരം സംഘടിപ്പിക്കുന്നത്.

ദേശീയ തലത്തിൽ നിന്നും വിവിധ സർവകലാശാലകളിലും ലോ കോളേജുകളിലും നിന്നുമായി പത്ത് ടീമുകൾ മത്സരത്തിന് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മത്സരത്തിന്റെ വിവിധ റൗണ്ടുകൾ സെ്ര്രപംബർ 23 മുതൽ 25 വരെ നടക്കും. സെപ്തംബർ25 ന് വൈകുന്നേരം 6.15 ന് നടക്കുന്ന സമാപന സമ്മേളനം ബഹു. കേരള ഹൈക്കോടതി ജഡ്ജ് ശ്രീ.എ. മുഹമ്മദ് മുഷ്താക് ഉദ്ഘാടനം ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MOOT COURT, EDUCATION LAW, CENTRAL UNIVERSITY, KERALA CENTRAL UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.