ചങ്ങനാശേരി: സി.എഫ് തോമസിന്റെ ഒന്നാം ചരമവാർഷികവും ഫൗണ്ടേഷന്റെ ഉദ്ഘാടനവും 27ന് രാവിലെ 10ന് എസ്. ബി. കോളേജിൽ നടക്കും. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം അദ്ധ്യക്ഷത വഹിക്കും. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കേരള കോൺഗ്രസ് ചെയർമാൻ പി. ജെ ജോസഫ് , കൊടിക്കുന്നിൽ സുരേഷ് , ജോബ് മൈക്കിൾ, സന്ധ്യ മനോജ്, ഡോ.ബി. ഇക്ബാൽ, കൊച്ചിൻ ഷിപ്പിയാർഡ് ഡയറക്ടർ ബോർഡ് അംഗം ബി. രാധാകൃഷ്ണ മേനോൻ തുടങ്ങിയവർ പങ്കെടുക്കും.