യുവനായിക മാനസ രാധാകൃഷ്ണൻ തെലുങ്കിലേക്ക്. വിജയ് ദേവർകൊണ്ടയുടെ സഹോദരൻ ആനന്ദ് ദേവർകൊണ്ട നായകനായി അഭിനയിക്കുന്ന ഹൈവേ എന്ന ചിത്രത്തിലൂടെയാണ് മാനസ രാധാകൃഷ്ണന്റെ തെലുങ്ക് പ്രവേശം. തുളസി എന്ന നായിക കഥാപാത്രത്തെയാണ് മാനസ അവതരിപ്പിക്കുന്നത്. ഹൈദരാബാദിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രംകെ.വി. ഗുഹൻ സംവിധാനം ചെയ്യുന്നു.മൊഴി, ഖുശി എന്നീ തമിഴ് ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് ഗുഹൻ. ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന പരമഗുരുവിലൂടെ തമിഴിലും മാനസ തുടക്കം കുറിച്ചു. ശശികുമാറാണ് നായകൻ. കാഞ്ചി , ടിയാൻ എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിയെൻ കൃഷ്ണകുമാറിന്റെയും ആദ്യ സിനിമയാണ് പരമഗുരു. ഈ ചിത്രത്തിന്റെ ഒരു ഷെഡ്യൂൾ കൂടിയുണ്ട്. .അനൂപ് മേനോനും ലിയോണലിഷോയിയും പ്രധാന വേഷത്തിൽ എത്തുന്ന 21 ഗ്രാംസാണ് മലയാളത്തിൽ മാനസ അവസാനം അഭിനയിച്ച ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |