മകൾ പാപ്പു എന്ന അവന്തികയുടെ ഒൻപതാം പിറന്നാൾ ആഘോഷമാക്കി ഗായിക അമൃത സുരേഷ്. പിറന്നാൾ കേക്ക് മുറിക്കുന്നതിന്റെ വീഡിയോ അമൃത സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
എന്റെ കുഞ്ഞിക്കുരുവിക്ക് ഒരായിരം ചക്കരഉമ്മ എന്നാണ് അമൃതയുടെ കുറിപ്പ്. പാപ്പുവിന് കേക്ക് ഒരുപാട് ഇഷ്ടമാണെന്നും പിറന്നാൾ കേക്കിന്റെ പകുതിയും അവൾ തന്നെയാണ് കഴിച്ചതെന്നും അമൃത രസകരമായി കുറിച്ചു. നിരവധിപേരാണ് പാപ്പുവിന് പിറന്നാൾ ആശംസകൾ നേർന്ന് രംഗത്ത് എത്തിയത്. മകൾക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും അമൃത സുരേഷ് പങ്ക് വയ്ക്കാറുണ്ട്.