SignIn
Kerala Kaumudi Online
Wednesday, 27 October 2021 10.07 PM IST

യുപിയിൽ മുസ്ലീം വോട്ട് പിടിക്കാൻ ബിജെപിയുടെ മാസ്റ്റർ പ്ലാൻ, ​​യോഗിയുടെയും സംഘത്തിന്റെയും പുതിയ നീക്കം ഇങ്ങനെ

yogi-bjp-up

ന്യൂഡൽഹി: അടുത്തവർഷം നടക്കുന്ന യു.പി നിയമസഭാ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ട് പിടിക്കാൻ പുതിയ തന്ത്രവുമായി ബി.ജെ.പി. ഇതിനായി ന്യൂനപക്ഷമോർച്ചയെ കളത്തിലിറക്കാനാണ് പാർട്ടി നീക്കം. അതത് പ്രദേശങ്ങളിലെ മുസ്ലീം സമുദായ വോട്ടർമാരിലേക്ക് എത്തിച്ചേരാൻ ഓരോ നിയമസഭാ മണ്ഡലത്തിലും 100 അംഗ സംഘത്തെ രൂപീകരിക്കാൻ ന്യൂനപക്ഷമോർച്ച തീരുമാനിച്ചതായി ഒരു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ബി.ജെ.പിക്ക് വേണ്ടി ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട 50 വോട്ടര്‍മാരെ വീതം കാണുകയും വോട്ട് തേടുകയും ചെയ്യണം. മുസ്ലീം സമുദായത്തിന് ഭൂരിപക്ഷമുള്ള, ബി.ജെ.പിക്ക് വിജയിക്കാവുന്ന സീറ്റുകൾ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്താനും ന്യൂനപക്ഷ മോർച്ച ശ്രമിക്കുന്നു. അതേസമയം, സമുദായത്തിൽ നിന്ന് 50 ശതമാനം ജനസംഘ്യയുളള സീറ്റുകളിൽ ബി.ജെ.പിയിൽ നിന്നും ശക്തരായ മുസ്ലീം സ്ഥാനാർത്ഥികളെ നിർത്തുക എന്നതാണ് ലക്ഷ്യമെന്ന് ന്യൂനപക്ഷ മോർച്ച പ്രസിഡന്റ് ജമാൽ സിദ്ദിഖി പറഞ്ഞു.

ജനസംഖ്യയുടെ വലിയൊരു ശതമാനം മുസ്ലീം സമുദായമുളള നിയമസഭാ മണ്ഡലങ്ങളിൽ പാർട്ടി ദൃശ്യവും സ്വീകാര്യവുമാക്കുക എന്ന ലക്ഷ്യവും ഈ നീക്കത്തിനു പിന്നിൽ ഉണ്ട്. മുസ്ലീം സമുദായത്തിൽ നിന്ന് ഒരു സ്ഥാനാർത്ഥിയെയും മത്സരിപ്പിക്കാത്ത ബി.ജെ.പിയുടെ 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രത്തിന് ഇത് തികച്ചും വിപരീതമാണിത്. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ ബി.ജെ.പി വിജയിച്ചിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, UP, BJP, NDA, MINORITY MORCHA, UTTAR PRADESH, ELECTIONS, UP ELECTION, YOGI ADITYANATH
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.