തൃശൂർ: കെ.എസ്.എഫ്.ഇ ഓഫീസേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം ജില്ലാ പ്രസിഡന്റ് കെ.എ. പ്രിൻസിന്റെ അദ്ധ്യക്ഷതയിൽ മുൻ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ജി. തോമസ് പണിക്കർ, ജില്ലാ സെക്രട്ടറി കെ.എസ്. ജ്യോതിനാഥൻ, കെ.എസ്.എഫ്.ഇ റിട്ട. എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ജ്യോതിനാഥൻ, കെ.എസ്.എഫ്.ഇ ഗോൾഡ് അപ്രൈസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം ടി.എസ്. വിനോദ്, എ.എസ്. മോഹനദാസൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി എം.വി. സുധീർ (പ്രസിഡന്റ്), സി. കേശവ കുമാർ (സെക്രട്ടറി), എസ്. സൈനുദ്ദീൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |