SignIn
Kerala Kaumudi Online
Thursday, 28 March 2024 2.26 PM IST

ജനദ്രോഹ നയങ്ങൾക്കെതിരെ യു.ഡി.എഫ് ധർണ നടത്തി

3

മണ്ണാർക്കാട്: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെയും പെട്രോൾ, ഡീസൽ, പാചകവാതക വില വർദ്ധനവ് ഉടൻ പിൻവലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ കോർപറേറ്റുകൾക്ക് വിറ്റുതുലക്കുന്ന കേന്ദ്ര നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചും യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി മണ്ണാർക്കാട് നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണാർക്കാട് എ.ഇ.ഒ ഓഫീസ് പരിസരത്ത് ധർണ നടത്തി.

മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ ടി.എ. സലാം അദ്ധ്യക്ഷനായി.യു.ഡി.എഫ് ജില്ലാ ചെയർമാൻ കളത്തിൽ അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തി. കൺവീനർ പി.സി. ബേബി, പി. അഹമ്മദ് അഷറഫ്, ടി.എ. സിദ്ദീഖ്, കല്ലടി അബൂബക്കർ, വി.വി. ഷൗക്കത്തലി, റഷീദ് ആലായൻ, സി. മുഹമ്മദ് ബഷീർ, എ. അയ്യപ്പൻ, എം. മനോജ്, എം.ആർ. സത്യൻ, കെ. ബാലു, പി. മുരളീധരൻ, കെ.ജി. ബാബു, കാസിം ആലായൻ, എ. അസൈനാർ, ബഷീർ തെക്കൻ, ഹമീദ് കൊമ്പത്ത്, എം.സി. വർഗീസ്, ഹുസൈൻ കളത്തിൽ, ഗിരീഷ് ഗുപ്ത, കെ.ടി. അബ്ദുള്ള, ഷമീർ പഴേരി, അരുൺകുമാർ പാലക്കുറുശ്ശി, മുനീർ താളിയിൽ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.