SignIn
Kerala Kaumudi Online
Saturday, 20 April 2024 10.25 AM IST

ഗസ്റ്റ് വാക്‌സ് 50,000 ഡോസ് പൂർത്തിയായി

gust-vaccine

കൊച്ചി: ജില്ലയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കുള്ള കൊവിഡ് പ്രതിരോധ വാക്‌സിൻ വിതരണ പദ്ധതിയായ ഗസ്റ്റ് വാക്‌സ് 50,000 ഡോസ് പൂർത്തിയാക്കി. 126 ഔട്ട് റീച്ച് വാക്‌സിനേഷൻ ക്യാമ്പുകളിലായി 50,055 അന്യസംസ്ഥാന തൊഴിലാളികൾക്ക് വാക്സിനേഷൻ പൂർത്തിയായി.
ജില്ലയിലെ വിവിധ തൊഴിലുടമകൾ നേരിട്ട് തങ്ങളുടെ അന്യസംസ്ഥാന തൊഴിലാളികൾക്ക് നൽകിയ 13,330 ഡോസ് ഉൾപ്പടെയാണിത്. രണ്ടാം ഘട്ട ലോക്ഡൗൺ ആരംഭിക്കുന്ന ഘട്ടത്തിൽ ജില്ലയിലുണ്ടായിരുന്ന 77,991 തൊഴിലാളികളുടെ 64ശതമാനമാണിത്. ഈ മാസം അവസാനത്തോടെ മുഴുവൻ അന്യസംസ്ഥാന തൊഴിലാളികൾക്കും ആദ്യ ഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കുമെന്ന് ജില്ലാ ലേബർ ഓഫീസർ പി.എം. ഫിറോസ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, GUESTVAX
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.