SignIn
Kerala Kaumudi Online
Thursday, 25 April 2024 3.32 PM IST

ദീർഘകാല ഔഷധ ഉപയോഗം അൽഷിമേഴ്സിന് കാരണമാകും

memmory

അമ്പലപ്പുഴ: ഔഷധങ്ങളുടെ ദീർഘകാല ഉപയോഗവും പക്ഷാഘാതം ,പ്രമേഹം തലയ്ക്ക് ഏൽക്കുന്ന ക്ഷതം എന്നിവ അൽഷിമേഴ്സ് രോഗത്തിന് കാരണമാകുമെന്ന് ആലപ്പുഴ ഗവ.മെഡിക്കൽ കോളേജ് ന്യൂറോ മെഡിസിൻ വിഭാഗം മേധാവി ഡോ.സി.വി.ഷാജി പറഞ്ഞു. ഹെൽത്ത് ഫോർ ആൾ ഫൗണ്ടേഷനും സീനിയർ സിറ്റിസൺ ഫോറവും ചേർന്ന് നടത്തിയ അൽഷിമേഴ്സ് ദിനാചരണ പരിപാടിയുടെ സംസ്ഥാന തല സെമിനാറിൽ വിഷയം അവതരിപ്പിക്കുകയായിരുന്നു അദേഹം. അറുപത്തി അഞ്ച് വയസ് കഴിഞ്ഞ ആറിൽ ഒരാൾക്ക് അൽഷിമേഴ്സ് രോഗലക്ഷണങ്ങൾ ഉണ്ട് പുരുഷന്മാരെക്കാൾ സ്ത്രീകൾക്കാണ് രോഗലക്ഷണങ്ങൾ കണ്ട് വരുന്നത്. കർമ്മമണ്ഡലങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നതും വ്യായാമവും ഒരു പരിധി വരെ രോഗത്തെതടയുമെന്ന് അദ്ദേഹം പറഞ്ഞു .സീനിയർ സിറ്റിസൺ ഫോറം പ്രസിഡന്റ് എം.ശ്രീകുമാരൻ തമ്പി അദ്ധ്യക്ഷത വഹിച്ചു.എച്ച്.സലാം എം.എൽ എ ഉദ്ഘാടനം ചെയ്തു .ജനറൽ മെഡിസിൻ വിഭാഗം പ്രൊഫസൽ ഡോ.ബി.പദ്മകുമാർ , ന്യൂറോ മെഡിസിൻ അസി.പ്രൊഫ. എസ്.ആർ.പ്രശാന്ത് ,പൾമണറി മെഡിസിൻ പ്രൊഫ.ഡോ. പി. എസ്.ഷാജഹാൻ, കെ.നാസർ, പി.ആർ.പുരുഷോത്തമൻ പിള്ള, ആന്റണി എം.ജോൺ, കെ.ശിവകുമാർ ജഗ്ലു, മുഹമ്മദ് കോയ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.