SignIn
Kerala Kaumudi Online
Tuesday, 16 April 2024 9.59 AM IST

ഓട്ടോ വിളിക്കാൻ ടോൾ ഫ്രീ നമ്പർ

tukxi

കൊച്ചി: സാങ്കേതിക വിദ്യകൾ ഉപയോഗിക്കാൻ ബുദ്ധിമുട്ടുന്ന മുതിർന്ന പൗരന്മാർക്ക് വീടുകളിലിരുന്ന് തന്നെ ഓട്ടോ ബുക്ക് ചെയ്യാൻ ഓൺലൈൻ ഓട്ടോ ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ടുക്‌സി സൗകര്യം ഒരുക്കി. 1800 8904 199 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ചാൽ ഓട്ടോ വീട്ടുപടിക്കലെത്തും. തുടക്കത്തിൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് സേവനം ലഭിക്കുക. പിന്നീട് ആഴ്ചയിൽ ഏഴു ദിവസം 24 മണിക്കൂറും ഈ സൗകര്യം ലഭ്യമാക്കുമെന്ന് ടുക്‌സി പ്രതിനിധി അർജുൻ തമ്പി പറഞ്ഞു. ഇതുവരെ 940 ഓട്ടോറിക്ഷ ഡ്രൈവർമാർ ടുക്സിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.പ്രവർത്തനമാരംഭിച്ച് എട്ട് മാസമായ ആപ്പ് അതിന്റെ പ്രാരംഭഘട്ടത്തിൽ കൊച്ചിയിലാണ് പ്രവർത്തിച്ചു വരുന്നത്. ഉടൻ തന്നെ തിരുവനന്തപുരത്തേക്കും തൃശൂരിലേക്കും ടുക്‌സിയുടെ പ്രവർത്തനം വ്യാപിപ്പിക്കാനാണ് പദ്ധതിയിടുന്നതെന്ന് കമ്പനി പ്രതിനിധികൾ വ്യക്തമാക്കി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, AUTO
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.