ആലപ്പുഴ: നാഷണൽ കർഷക തൊഴിലാളി ഫാറം കുട്ടനാട് നിയോജകമണ്ഡലം കമ്മിറ്റി രൂപീകരണ യോഗം എൻ.സി.പി ജില്ലാ പ്രസിഡന്റ് എൻ.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. എൻ.കെ.ടി.എഫ് ജില്ലാ പ്രസിഡന്റ് അശോകൻ അദ്ധ്യക്ഷനായി. എൻ.കെ.ടി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസുകുട്ടി ജോസഫ് പടമുറ്റം മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നിർവഹണ സമിതി അംഗം ആലീസ് ജോസി, എൻ.സി.പി ജില്ലാ വൈസ് പ്രസിഡന്റ് എം. സോമൻ, നിയോജകമണ്ഡലം പ്രസിഡന്റ് ജിജോ, വിന്റസ് എന്നിവർ പങ്കെടുത്തു. എൻ.കെ.ടി.എഫ് ജില്ലാ ജനറൽ സെക്രട്ടറി വേണുഗോപാൽ സ്വാഗതവും കുട്ടനാട് നിയോജകമണ്ഡലം പ്രസിഡന്റ് ജോസഫ് കുട്ടി നന്ദിയും പറഞ്ഞു.