പാക് പര്യടനത്തിൽ നിന്ന് ഇംഗ്ളണ്ടും പിന്മാറി
ലണ്ടൻ : സ്വന്തം രാജ്യത്ത് മത്സരങ്ങൾ സജീവമാക്കാനുള്ള പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ശ്രമത്തിന് വലിയ തിരിച്ചടിയായി ന്യൂസിലാൻഡിനു പിന്നാലെ ഇംഗ്ലണ്ടിന്റെയും പര്യടനം ഉപേക്ഷിക്കൽ. പാക്കിസ്ഥാനിലെത്തിയ കിവീസ് ആദ്യ മത്സരത്തിന് തൊട്ടുമുമ്പ് സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പിൻമാറിയതിന് പിന്നാലെയാണ് ഒക്ടോബറിൽ നിശ്ചയിച്ചിരുന്ന പുരുഷ,വനിതാ ടീമുകളുടെ പാക് പര്യടനവും ഇതേ കാരണത്താൽ റദ്ദാക്കിയതായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |