പന്തളം : പന്തളം നഗരസഭാ ഭരണ സമിതിക്കെതിരെ യു.ഡി.എഫ് ഇന്ന് മാർച്ചും ധർണയും നടത്തും. ചെയർപേഴ്സൺ സുശീല സന്തോഷിന്റെ നേതൃത്വത്തിൽ നടക്കുന്ന അഴിമതിയിലും ചട്ടങ്ങളും നിയമങ്ങളും പാലിക്കാതെ വ്യാജബഡ്ജറ്റ് അവതരിപ്പിച്ചിരിക്കുകയാണെന്ന നഗരസഭാ സെക്രട്ടറിയുടെ ആരോപണത്തിലും അന്വേഷണം ആവശ്യപ്പെട്ടാണ് മാർച്ച്. നഗരസഭയിൽ ഭരണസ്തംഭനം നിലനിൽക്കുന്നതായും . ഉദ്യോഗസ്ഥരിൽ പലരും അവധിയെടുത്തു പോയതായും നേതാക്കൾ പറഞ്ഞു. ബി.ജെ.പി ഭരണ സമിതി സർക്കാർ തീരുമാനം കാക്കാതെ രാജിവച്ചൊഴിഞ്ഞ് ജനങ്ങളോട് പ്രതിബദ്ധത കാട്ടണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ഇന്ന് രാവിലെ 10.30 ന് ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യും.