പത്തനംതിട്ട: അദ്ധ്യാപകർക്കും ജീവനക്കാർക്കും ശമ്പളബില്ലുകൾ തയ്യാറാക്കുന്ന സ്പാർക്കിന്റെ സേവനം കുറ്റമറ്റതാക്കണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ബി. ഷിബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജി ജോർജ്, പി.ജെ. സാറാമ്മ, ബീന കെ. തോമസ്, ആർ. സംഗീത, ഷീജ ഗോപിനാഥ്, ജ്യോതി മത്തായി, ജെസി തോമസ്, സൂസമ്മ ജോൺ, അനിത കെ. വർഗീസ് എന്നിവർ പ്രസംഗിച്ചു.