തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോടിയിലധികം പേർ കൊവിഡ് വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ആദ്യ ഡോസ് വാക്സിനേഷൻ 90.31ശതമാനത്തിലെത്തി.2,41,20,256 പേർ ആദ്യ ഡോസ് വാക്സിനും 1,00,90,634 പേർ രണ്ടാം ഡോസ് വാക്സിനും (37.78 ശതമാനം) എടുത്തു. ആകെ 3,42,10,890 ഡോസ് വാക്സിനാണ് ഇതുവരെ വിതരണം ചെയ്തത്. വയനാട്, പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം, ഇടുക്കി എന്നീ ജില്ലകളാണ് വാക്സിനേഷനിൽ മുന്നിൽ. സ്ത്രീകളാണ് പുരുഷൻമാരെക്കാൾ കൂടുതൽ വാക്സിനെടുത്തത്. അതേസമയം സംസ്ഥാനത്തിന് 50,000 ഡോസ് കൊവാക്സിൻ കൂടി ലഭ്യമായതായും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |