ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ടെലിഫോണിൽ അഫ്ഗാൻ വിഷയം ഉൾപ്പെടെ ചർച്ച ചെയ്തു. അഫ്ഗാനിലെ പുതിയ സംഭവവികാസങ്ങളിൽ ഇന്ത്യയ്ക്കുള്ള ആശങ്ക മോദി പങ്കുവച്ചു. അഫ്ഗാനിൽ താലിബാൻ ഭരണത്തിനു കീഴിൽ ഭീകരവാദം, മയക്കുമരുന്ന്, ആയുധക്കടത്ത്, മനുഷ്യക്കടത്ത് തുടങ്ങിയവ വ്യാപിക്കാനുള്ള സാദ്ധ്യതകളും മനുഷ്യാവകാശങ്ങൾ, സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ എന്നിവ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും പങ്കുവച്ചു.
ഇന്തോ-പസഫിക് മേഖലയിലെ ഉഭയകക്ഷി സഹകരണവും സ്ഥിരതയും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിൽ ഇരുരാജ്യങ്ങൾക്കുമുള്ള പങ്കും ചർച്ചയായി. പതിവായി കൂടിയാലോചനകൾ നടത്താമെന്ന് ഇരുവരും സമ്മതിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |