കൊല്ലം: കുറ്റാന്വേഷണ മികവിനുളള സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഒഫ് ഒാണർ ബഹുമതി കൊല്ലം സിറ്റി പൊലീസിലെ പത്ത് ഉദ്യോഗസ്ഥർ ഡി.ജി.പി അനിൽകാന്തിൽ നിന്ന് ഏറ്റുവാങ്ങി.
ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ, അഡിഷണൽ എസ്.പി ജോസി ചെറിയാൻ, ചാത്തന്നൂർ എ.സി.പി ബി. ഗോപകുമാർ, എസ്.ഐമാരായ വി. അനിൽകുമാർ, എ. നിസാം, സി. അമൽ, താഹക്കോയ, എ.എസ്.ഐ എ. നിയാസ്, സി.പി.ഒ സാജൻ ജോസ് എന്നിവരാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. കൊല്ലം സിറ്റി പരിധിയിൽ ട്രാഫിക് പരിഷ്കാരങ്ങൾ നടപ്പിൽ വരുത്തി അപകടങ്ങൾ കുറയ്ക്കുന്നതിന് മികച്ച പ്രവർത്തനം കാഴ്ചവച്ച ട്രാഫിക്ക് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ പി. പ്രദീപും ബാഡ്ജ് ഓഫ് ഒാണർ ബഹുമതി ഏറ്റുവാങ്ങി.