ന്യൂഡൽഹി: രാജ്യത്തെ വിപണിമൂല്യം വൈകാതെ അഞ്ച് ലക്ഷംകോടി ഡോളർ പിന്നിടുമെന്ന് ഗോൾഡ്മാൻ സാക്സ് റിപ്പോർട്ട്. ഇപ്പോഴത്തെ 3.5 ലക്ഷം കോടി ഡോളറിൽനിന്ന് മൂന്നുവർഷംകൊണ്ടാണ് ഈ നേട്ടമുണ്ടാകുകയെന്നും ഗോൾഡ്മാന്റെ അനസിലിസ്റ്റുകൾ പറയുന്നു. നിക്ഷേപകർ വൻതോതിൽ വിപണിയിലേക്ക് പണമൊഴുക്കുന്നത് തുടരും. അതോടെ വിപണിമൂല്യത്തിന്റെ കാര്യത്തിൽ അഞ്ചാമത്തെ രാജ്യമാകും ഇന്ത്യ. മൂന്നുവർഷത്തിനുള്ളിൽ 400 ബില്യൺ ഡോളർ ഐ.പി.ഒവഴി വിപണിയിലെത്തുമെന്നും ഗോൾഡ്മാൻ സാക്സിലെ അനലിസ്റ്റായ സുനിൽ കൗൾ വിലയിരുത്തുന്നു.
ഈവർഷംമാത്രം 10 ബില്യൺ ഡോളറാണ് ഐ.പി.ഒ വഴി സ്റ്റാർട്ടപ്പുകൾ സമാഹരിച്ചത്. അടുത്ത രണ്ടുവർഷം ഈ മുന്നേറ്റം നിലനിർത്താൻ കമ്പനികൾക്കാകും. 36 മാസത്തിനുള്ളിൽ 150 കമ്പനികളെങ്കിലും വിപണിയിൽ ലിസ്റ്റ് ചെയ്യുമെന്നുമാണ് ഇൻവസ്റ്റ്മന്റ് ബാങ്കിന്റെ വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |