മലപ്പുറം : 1921 ലെ മലബാർ മാപ്പിള കലാപത്തിൽ ഇരകളായവർക്കായി തുവ്വൂർ കിണർ സ്മാരകമാക്കാൻ സർക്കാർ തയ്യാറാവണമെന്ന് ബി.ജെ.പി.ജില്ലാ പ്രസിഡന്റ് രവിതേലത്ത് ആവശ്യപ്പെട്ടു. രക്തസാക്ഷികളെ സ്മരിക്കാൻ ബി.ജെ.പി നിറമരുതൂർ പഞ്ചായത്ത് കമ്മിറ്റി ചക്കര മൂലയിൽ സംഘടിപ്പിച്ച സ്മൃതി സന്ധ്യ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് കെ.പി.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വിവിധയിടങ്ങളിൽ പാലക്കാട് മേഖലാ പ്രസിഡന്റ് വി. ഉണ്ണിക്കൃഷ്ണൻ, വൈസ് പ്രസിഡന്റ് കെ.കെ. സുരേന്ദ്രൻ, ജനറൽ സെക്രട്ടറി എം. പ്രേമൻ, ജില്ലാ പ്രസിഡന്റ് രവി തേലത്ത്, ജനറൽ സെക്രട്ടറിമാരായ കെ.സി. വേലായുധൻ, രാജീവ് കല്ലംമുക്ക്, ജില്ലാ ഭാരവാഹികളായ എൻ.അനിൽകുമാർ, അഡ്വ.എൻ.ശ്രീപ്രകാശ്, ടി.കെ.അശോക് കുമാർ, സംസ്ഥാന സമിതിയംഗങ്ങളായ കെ. രാമചന്ദ്രൻ, കെ. നാരായണൻ, ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ. രശ്മിൽനാഥ് തുടങ്ങിയവർ നേതൃത്വം നൽകി.
ബി.ജെ.പി .നിറമരുതൂർ പഞ്ചായത്ത് കമ്മറ്റി ചക്കര മൂലയിൽ സംഘടിപ്പിച്ച സ്മൃതി സന്ധ്യ ബി.ജെ.പി.ജില്ലാ പ്രസിഡന്റ് രവിതേലത്ത് ഉദ്ഘാടനം ചെയ്യുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |