SignIn
Kerala Kaumudi Online
Thursday, 19 May 2022 10.05 PM IST

ഗുരുസ്മരണയിൽ നിറഞ്ഞ് സമാധി ദിനാചരണം

sndptcr
എസ്.എൻ.ഡി.പി യോഗം തൃശൂർ യൂണിയൻ ഗുരുദേവ മഹാസമാധി ദിനാചരണം യോഗം അസി. സെക്രട്ടറി കെ.വി.സദാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു.

തൃശൂർ : ശ്രീനാരായണ ഗുരുദേവന്റെ മഹാ സമാധി ദിനാചരണം നാടെങ്ങും വിവിധ പരിപാടികളോടെ ആചരിച്ചു. എസ്.എൻ.ഡി.പി യോഗത്തിന്റെയും വിവിധ ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. തൃശൂർ യൂണിയന്റെ നേതൃത്വത്തിൽ പ്രാർത്ഥന, പുഷ്പാർച്ചന, പ്രഭാഷണം എന്നീ ചടങ്ങുകളോടെ ആചരിച്ചു. എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.വി. സദാനന്ദൻ സമാധി ദിനാചരണം ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഐ.ജി. പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ടി.ആർ. രഞ്ജു സ്വാഗതം പറഞ്ഞു. കേന്ദ്ര വനിതാസംഘം സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ ഗുരുദേവ പ്രഭാഷണം നടത്തി. യൂത്ത് മൂവ്‌മെന്റ് കേന്ദ്ര സമിതി ജോ. സെക്രട്ടറി എൻ.വി. രഞ്ജിത്ത് നന്ദി പറഞ്ഞു. തൃശൂർ യൂണിയൻ കൗൺസിലർമാരായ ഇന്ദിരാദേവി ടീച്ചർ, പി.കെ. കേശവൻ, വനിതാ സംഘം പ്രസിഡന്റ് പത്മിനി ഷാജി എന്നിവരുടെ നേതൃത്വത്തിൽ പ്രാർത്ഥന നടത്തി. കൗൺസിൽ അംഗങ്ങളായ മോഹൻ കുന്നത്ത്, കെ.എ. മനോജ് കുമാർ, കെ.ആർ. മോഹനൻ, എൻ.വി. മോഹൻദാസ്, കെ.ആർ. ഉണ്ണിക്കൃഷ്ണൻ, കെ.കെ. ഭഗീരഥൻ, പി.വി. വിശ്വേശ്വരൻ, എ.കെ. ഗംഗാധരൻ, യൂത്ത് മൂവ്‌മെന്റ് ഭാരവാഹികളായ കെ.കെ. സതീഷ്, വി.ഡി. സുഷിൽ കുമാർ, ശാഖാ ഭാരവാഹികളായ കെ.കെ. സദാശിവൻ, പുഷ്പരാജ് ചെമ്പൂക്കാവ്, വിജയൻ മുണ്ടൂർ, കെ.വി. ശ്രീനി, ഉൻമേഷ് പാറയിൽ, രാജൻ അടാട്ട് എന്നിവർ നേതൃത്വം നൽകി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.