SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.41 PM IST

ശ്രീനാരായണ ഗുരു എതിർപ്പറിയാതെ ജീവിച്ച ലോക ഗുരു: സച്ചിദാനന്ദ സ്വാമി

chalakudy
ചാലക്കുടി ഗായത്രി ആശ്രമത്തിന്റെ നേതൃത്വത്തിൽ സമാധി ദിനാചരണത്തിന്റെ ഭാഗമായി നടന്ന മഹാശാന്തി യാത്ര

തൃശൂർ: ശ്രീബുദ്ധൻ, യേശുക്രിസ്തു, മുഹമ്മദ് നബി, ശ്രീശങ്കരാചാര്യർ തുടങ്ങിയ ലോക ഗുരുക്കന്മാരുടെ പരമ്പരയിൽ ആധുനിക ഭാരതം ലോകത്തിന് സംഭാവന ചെയ്ത വിശ്വഗുരുവാണ് ശ്രീനാരായണ ഗുരുദേവനെന്ന് സ്വാമി സച്ചിദാനന്ദ. ചാലക്കുടി ഗായത്രി ആശ്രമത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു സച്ചിദാനന്ദ സ്വാമി.

ഗുരുവിന്റെ ഏറ്റവും വലിയ പ്രത്യേകത ഗുരുവിന് ശത്രുക്കൾ ഉണ്ടായിരുന്നില്ല എന്നതാണ്. നിരൂപകന്മാർ ഗുരുവിനെ വിലയിരുത്തിയത് എതിർപ്പറിയാതെ സർവ തിന്മകളേയും എതിർത്തു മാറ്റിയ വ്യക്തിത്വം എന്നാണ്. ഗുരു ലോകത്തിന് ജാതിമത ദേശ സീമകൾക്കപ്പുറത്തള്ള ഏക ലോകത്തിന്റെ ദർശനം അവതരിപ്പിച്ചെന്നും സ്വാമി പറഞ്ഞു.

ചാലക്കുടി നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ സമാധി ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ചാലക്കുടി എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ഉപവാസ യജ്ഞം ഉദ്ഘാടനം ചെയ്തു. മഹാസമാധി ശാന്തിയാത്ര, വിശേഷാൽ ഗുരുപൂജ, ശാന്തിഹവന യജ്ഞം എന്നിവയ്ക്കു ശേഷം മഹാസമാധി സമയമായ വൈകീട്ട് 3.30ന് മഹാസമാധി പൂജയും അന്നദാനവും നടന്നു. എസ്.എൽ ക്ലബ് ചെയർമാൻ അഖിലേശൻ, കെ.ജി. ബാബു, കെ.സി. ഇന്ദ്രസേനൻ തുടങ്ങിയവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.