തിരുവനന്തപുരം:ഗാന്ധിയനും ഗ്രന്ഥകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ.സി.പിള്ളയുടെ സ്മരണാർത്ഥം മികച്ച സാമൂഹിക സേവനത്തിന് നൽകി വരുന്ന പുരസ്കാരം ജഗതി രജേശ്വരി ഫൗണ്ടേഷൻ പെയിൻ ആൻഡ് പാലിയേറ്റീവ് സെന്ററിന് സമ്മാനിച്ചു.ഫലകവും 25000 രൂപയുമടങ്ങുന്നതാണ് പുരസ്കാരം.കെ.സി.പിള്ളയുടെ മകൾ ഗാഥ, ഫൗണ്ടേഷന്റെ പ്രതിനിധികളായ രാജ്കുമാർ,ഒലീന തമ്പി എന്നിവർ സംസാരിച്ചു. രാജേശ്വരി ഫൗണ്ടേഷൻ സ്ഥാപകനായിരുന്ന വിജയകുമാരൻ നായരുടെ മകൾ ശാലിനി,ഫൗണ്ടേഷൻ പ്രസിഡന്റ് അഡ്വ.സുരേഷ് കുമാർ പിള്ള, സെക്രട്ടറി എം.ആർ.മനോജ് എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |