SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.15 PM IST

മറാത്തിനടിയും പ്രതിശുത വരനും കാർ പുഴയിൽ വീണ് മുങ്ങിമരിച്ചു

marati-actress

പനാജി: പ്രമുഖ മറാത്തി, ഹിന്ദി സിനിമാ താരം ഈശ്വരി ദേശ്പാണ്ഡെയും പ്രതിശ്രുതവരൻ ശുഭം ഡാഡ്‌ജും ഗോവയിൽ കാർ പുഴയിൽ വീണതിനെ തുടർന്ന് മുങ്ങി മരിച്ചു.

ബാഗ കലാൻഗൂട്ട് പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിയുകയായിരുന്നു. പുഴയിൽ വീണ കാറിന്റെ ഡോർ ലോക്കായതോടെ ഇരുവരും മുങ്ങി മരിക്കുകയായിരുന്നു.

അർപോറ ഗ്രാമത്തിനടുത്തെ ഇടുങ്ങിയ റോഡിൽ വച്ച് തിങ്കഴാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ പാലത്തിൽ ഇടിച്ച് കാർ പുഴയുടെ ആഴത്തിലേക്ക് പതിച്ചു. ഡോർ ലോക്കായതിനെ തുടർന്ന് ഇരുവരും അതിൽ കുടുങ്ങി. ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു

അടുത്തമാസം ഇരുവരുടെയും വിവാഹനിശ്ചയം നടക്കാനിരിക്കെയാണ് അപകടം. അവധി ആഘോഷിക്കാനായി ഇരുവരും ഗോവയിലേക്ക് പോയതായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MARATHI ACTRESS ISHWARI DESHPANDE AND HER FRIEND DIE IN CAR ACCIDENT IN GOA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.