SignIn
Kerala Kaumudi Online
Thursday, 25 April 2024 5.06 PM IST

106 ഗ്രാമീണ റോഡുകൾ പൂർത്തിയാക്കി

road

കൊച്ചി: എൽ.ഡി.എഫ് സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 106 ഗ്രാമീണ റോഡുകളുടെ നിർമ്മാണം പൂർത്തിയായി. 2018ലെ പ്രളയത്തിലും 2019ലെ കാലവർഷത്തിലും തകർന്ന റോഡുകളാണ് മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന പദ്ധതിയിൽ പുനർനിർമ്മിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ച 1729.66 ലക്ഷം ഉപയോഗിച്ചാണ് റോഡുകളുടെ പുനരുദ്ധാരണം പൂർത്തിയാക്കിയത്. റോഡുകളുടെ പുനരുദ്ധാരണം, ടൈൽ വിരിക്കൽ, കാന നിർമ്മാണം, സ്ലാബ് വിരിക്കൽ എന്നിവയാണ് പദ്ധതിയിൽ പൂർത്തീകരിച്ചത്.

ജില്ലയിൽ ഏറ്റവും കൂടുതൽ റോഡുകളുടെ പുനരുദ്ധാരണം പൂർത്തിയാക്കിയത് കോട്ടപ്പടി ഗ്രാമപഞ്ചായത്തിലാണ്. പ്രളയത്തിലും കാലവർഷക്കെടുതിയിലും തകർന്ന ആറ് റോഡുകളാണ് 82.23 ലക്ഷം ചെലവിൽ പുനർനിർമ്മിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, 100 DAYS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.