SignIn
Kerala Kaumudi Online
Friday, 19 April 2024 5.59 AM IST

26,964 കൊവിഡ് രോഗികൾ: 383 മരണം

covid

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 26,964 പേർക്ക് കൂടി കൊവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസത്തെ രോഗികളുടെ എണ്ണത്തേക്കാൾ 3.2 ശതമാനം വർദ്ധനയാണിത്.

383 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ, കൊവിഡിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 4,45,768 ആയി.

നിലവിൽ 3,01,989 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 186 ദിവസത്തിനിടയിലെ ഏറ്റവും കുറവ് രോഗികളുടെ എണ്ണമാണിത്.

80.13 കോടി വാക്സിൻ ഡോസുകൾ വിതരണം ചെയ്തു

സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി ഇതുവരെ 80.13 കോടിയിലധികം കൊവിഡ് വാക്സിൻ ഡോസുകൾ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പക്കൽ ബാക്കിയുള്ള 4.52 കോടി വാക്സിൻ ഡോസുകൾക്ക് പുറമെയാണിത്.

രാജ്യത്തെ വാക്സിൻ നിർമ്മാതാക്കൾ ഉത്പാദിപ്പിക്കുന്ന വാക്സിനുകളുടെ 75 ശതമാനവും കേന്ദ്ര സർക്കാർ സംഭരിച്ച് സൗജന്യമായി സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും വിതരണം ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, COVID
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.