ബീജിംഗ്: കൊവിഡ് വീണ്ടും റിപ്പോർട്ട് ചെയ്തതോടെ വടക്കുകിഴക്കൻ ചൈനീസ് നഗരമായ ഹർബിൻ അടച്ചു. ഇന്നലെ മൂന്ന് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെയാണിത്.
9.5 ദശലക്ഷം പേർ താമസിക്കുന്ന ഹർബിനിൽ കൂട്ട കൊവിഡ് പരിശോധന ആരംഭിച്ചു. സ്കൂൾ, പാർലറുകൾ, ജിം, തിയേറ്റർ എന്നിവ അടച്ചിടും. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം ജനങ്ങൾക്ക് പുറത്തിറങ്ങാം. പുറത്തിറങ്ങുന്നവർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |