മെൽബൺ: തെക്കു-കിഴക്കൻ ആസ്ട്രേലിയയിലെ മെൽബണിൽ ഇന്നലെ രാവിലെ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. ആദ്യം റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. പിന്നാലെ, 5.5, 4.0, 3.1 തീവ്രതയിൽ തുടർ ചലനങ്ങളും അനുഭവപ്പെട്ടു. ഇനിയും ഭൂകമ്പം ഉണ്ടായേക്കാം.രാജ്യത്തെ ഏറ്റവും വലിയ ഭൂകമ്പങ്ങളിലൊന്നാണിതെന്ന് ജിയോസയൻസ് ആസ്ട്രേലിയ അറിയിച്ചു.
ആളപായമില്ലെന്നാണ് റിപ്പോർട്ടുകൾ.
കെട്ടിടങ്ങളും മതിലുകളും തകർന്നു. പരിഭ്രാന്തരായ ജനങ്ങൾ വീടുകളിൽ നിന്ന് തെരുവുകളിലേക്ക് ഓടി. വിക്ടോറിയയിലെ മാൻസ്ഫീൽഡിന് സമീപം മെൽബണിന് വടക്കുകിഴക്കായി 200 കിലോമീറ്റർ (124 മൈൽ), 10 കിലോമീറ്റർ (ആറ് മൈൽ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
നൂറുകണക്കണക്കിന് കിലോമീറ്റർ അകലെ വരെ ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |