SignIn
Kerala Kaumudi Online
Saturday, 20 April 2024 2.05 AM IST

ആയിരത്തൊന്നു കവിതകളുമായി സോഹൻ റോയിയുടെ 'അണുമഹാകാവ്യം', ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  പ്രകാശനം ചെയ്തു

kk

കവി സോഹൻ റോയ് എഴുതിയ 'അണുമഹാകാവ്യം ' എന്ന ആയിരത്തിയൊന്ന് കവിതകളടങ്ങിയ പുതിയ സമാഹാരം ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ പ്രകാശനം ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറിയും ഗാനരചയിതാവുമായ കെ. ജയകുമാർ ചടങ്ങിൽ പങ്കെടുത്തു.

'അണു കവിതകൾ ' എന്ന പേരിൽ നവമാദ്ധ്യമങ്ങളിൽ എഴുതിവരുന്ന കവിതകളാണ് അണുമഹാകാവ്യം എന്ന പേരിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത്. മൂന്നര വർഷക്കാലമായി ഒരു തവണ പോലും മുടങ്ങാതെ അതത് ദിവസത്തെ സംഭവവികാസങ്ങൾ ആസ്പദമാക്കിയാണ് അണുകാവ്യങ്ങൾ ഡോ.സോഹൻ റോയ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്യാറുള്ളത്. സംഗീതത്തിന്റെയും ദൃശ്യത്തിന്റെയും അകമ്പടിയോടെ വീഡിയോ രൂപത്തിലാണ് ഈ വരികൾ വായനക്കാരുടെ മുന്നിലേക്ക് എത്തുക.

ആയിരം ദിവസങ്ങൾ തുടർച്ചയായി കവിതകൾ രചിച്ചതിന്, യു കെ ആസ്ഥാനമായ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ പുസ്തകം കൂടിയാണ് അണു മഹാകാവ്യം. അതാത് ദിവസത്തെ വിവാദ സംഭവം, വാർത്താ രൂപത്തിലല്ലാതെ പാട്ട് രൂപത്തിൽ നിത്യവും വായനക്കാരിലേയ്ക്ക് എത്തിക്കുന്ന രീതി ലോക ചരിത്രത്തിൽ തന്നെ പുതുമയുള്ള താണെന്നും ഈ പരിശ്രമം പരിഗണിച്ചാണ് വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിലേയ്ക്ക് പുസ്തകം പരിഗണിച്ചതെന്നും അധികൃതർ അറിയിച്ചിരുന്നു. ഫേസ്ബുക്ക്, യൂട്യൂബ്, ട്വിറ്റർ, ടിക്ക് ടോക്ക് തുടങ്ങിയ വിവിധ മാധ്യമങ്ങളിലൂടെ ലക്ഷക്കണക്കിന് ആൾക്കാരിലേയ്ക്ക് നിമിഷങ്ങൾക്കകം അണുകവിതകൾ ഇപ്പോൾ എത്തുന്നുണ്ട്.

ഏഴാം നൂറ്റാണ്ടിൽ എഴുതപ്പെട്ട മഹാകാവ്യങ്ങളുടെ പൊതു നിയമാവലികൾ കൂടി പാലിച്ചുകൊണ്ടാണ് ഈ ആധുനിക കവിതാ സമാഹാരം എഴുതിയിരിക്കുന്നത് . ഏഴിൽ കുറയാത്ത സർഗ്ഗങ്ങൾ, ഓരോ സർഗ്ഗത്തിലും അൻപതിൽ കുറയാതെ ശ്ലോകങ്ങൾ, ധീരോദാത്തനായ നായകൻ, പുരുഷാർത്ഥ പ്രാപ്തിക്ക് പ്രയോജനപ്പെടുന്ന ഇതിവൃത്തം, ശൃംഗാരം, വീരം, ശാന്തം തുടങ്ങിയ രസങ്ങൾ മുതലായവയായിരുന്നു മഹാകാവ്യത്തിന്റെ പൊതുലക്ഷണമായി പ്രാചീനകാലത്ത് വിലയിരുത്തിയിരുന്നത്. എന്നാൽ, നായകസ്ഥാനത്ത് സമകാലീന സമൂഹത്തെത്തന്നെയാണ് ഈ ആധുനിക മഹാകാവ്യസമാഹാരം വിഭാവനം ചെയ്തിരിയ്ക്കുന്നത്. . പ്രണയം, സാമൂഹ്യ വിമർശനം, രാഷ്ട്രീയം, ആക്ഷേപ ഹാസ്യം, ദാർശനികം, വൈയക്തികം, വൈവിദ്ധ്യാത്മകം, പാരിസ്ഥിതികം, അനുബന്ധം ഒന്ന്, അനുബന്ധം രണ്ട് തുടങ്ങിയ പത്ത് സർഗ്ഗങ്ങളിലായിട്ടാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞവർഷം അഞ്ഞൂറ്റിയൊന്ന് കവിതകൾ പൂർത്തിയായ സമയത്ത്, ആ കവിതകളുടെ സമാഹാരം,ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിലൂടെ പ്രകാശനം ചെയ്തിരുന്നു. പിന്നീട് അറുനൂറ്റിയൊന്ന് കവിതകൾ ആയപ്പോൾ അവയുടെ സമാഹാരം 'അണുമഹാകാവ്യം 601 ' എന്ന പേരിൽ സൂര്യ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വച്ച് പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി പ്രകാശനം ചെയ്തിരുന്നു. സൂര്യ കൃഷ്ണമൂർത്തി, മുരുകൻ കാട്ടാക്കട, പി നാരായണകുറുപ്പ്, എഴാച്ചേരി രാമചന്ദ്രൻ തുടങ്ങിയ പ്രശസ്ത വ്യക്തികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

kk

രണ്ടായിരത്തി പതിനെട്ടിൽ, ഡിസി ബുക്‌സും അണു കാവ്യങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.
സലിം കുമാർ സംവിധാനം ചെയ്ത കറുത്ത ജൂതൻ, ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ എന്നിവയടക്കമുള്ള ധാരാളം മുഖ്യധാരാ സിനിമകൾക്കുവേണ്ടി സംഗീതസംവിധാനവും പശ്ചാത്തലസംഗീതവും ഒരുക്കിയിട്ടുള്ള പ്രശസ്ത സംഗീത സംവിധായകൻ ബി ആർ ബിജുറാം ആണ് എല്ലാ കവിതകൾക്കും സംഗീതസംവിധാനവും ഓർക്കസ്റ്റേഷനും ആലാപനവും നിർവഹിച്ചിരിക്കുന്നത്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SOHAN ROY, ANUMAHAKAVYAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.