SignIn
Kerala Kaumudi Online
Thursday, 28 March 2024 1.41 PM IST

തനിയ്ക്ക് ആറ് മക്കളുണ്ടെന്ന് ബോറിസ് ജോൺസൻ

borris

ലണ്ടൻ:തനിയ്ക്ക് ആറ് മക്കളുണ്ടെന്ന് ആദ്യമായി സമ്മതിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ഒരഭിമുഖത്തിലാണ് ബോറിസിന്റെ വെളിപ്പെടുത്തൽ. തനിയ്ക്ക് ഒരുപാട് ഡയപ്പറുകൾ മാറ്റേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം ഹാസ്യരൂപേണ പറഞ്ഞു. തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് സംസാരിക്കാൻ ബോറിസ് ഇഷ്ടപ്പെട്ടിരുന്നില്ല.കളിമൺ ശിൽപ നിർമ്മാണ വിദഗ്ദ്ധയും പത്രപ്രവർത്തകയുമായ അലേഗ്ര മോസ്റ്റൻ ഓവൻ, ബ്രിട്ടീഷ് അഭിഭാഷകയും എഴുത്തുകാരിയുമായ മരിയാന വീലർ എന്നിവർ ബോറിസിന്റെ മുൻ

ഭാര്യമാരാണ്. രാഷ്ട്രീയ പ്രവർത്തകയായ ക്യാരി സിമണ്ട്സിനെ ഈ വർഷം ബോറിസ് വിവാഹം ചെയ്തിരുന്നു. ഈ ബന്ധങ്ങളിൽ നിന്നും മറ്റൊരു വിവാഹേതര ബന്ധത്തിൽ നിന്നുമായി ബോറിസിന് ആറ് മക്കളുണ്ടെന്നാണ് റിപ്പോർട്ട്. നിലവിൽ ക്യാരി - ബോറിസ് ദമ്പതികൾ രണ്ടാം കൺമണികയ്ക്കായുള്ള കാത്തിരിപ്പിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, BORRIS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.